വര്‍ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കണമെന്ന്
Wednesday, July 29, 2015 12:39 AM IST
പാലാ: ഭൂനികുതി കൂട്ടിയതു പിന്‍വലിക്കണമെന്നു കര്‍ഷകവേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവുമൂലം ദുരിതത്തിലായ കര്‍ഷകരെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വര്‍ധിപ്പിച്ച ഭൂനികുതിക്കെതിരേ എല്ലാ വില്ലേജ് ഓഫീസിന്റെയും മുമ്പില്‍ ഓഗസ്റ്റ് ഏഴിനു മുമ്പായി കര്‍ഷകവേദി പഞ്ചായത്ത് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തേട്ട്, ജനറല്‍ സെക്രട്ടറി ജോസ് വെട്ടം, ട്രഷറര്‍ ജോസഫ് എം. പൂവത്താനി തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.