ദേശീയപാതയില്‍ മരം കടപുഴകിവീണു
ദേശീയപാതയില്‍ മരം കടപുഴകിവീണു
Thursday, July 30, 2015 1:22 AM IST
തിരുവനന്തപുരം: ശ്രീകാര്യത്തിനു സമീപം പോങ്ങുംമൂട്ടില്‍ ദേശീയപാതയിലേക്കു വന്‍മരം കടപുഴകി വീണു. ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസും ഇരുചക്ര വാഹനങ്ങളും അപകടത്തില്‍പ്പെട്ടു.

വാഹനയാത്രക്കാരും കാല്‍നട യാത്രക്കാരുമടക്കം ആറു പേര്‍ക്കു പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന മറ്റൊരു ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ടെങ്കിലും ഇതിലെ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.30നാണ് അപകടം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.