പച്ചക്കറി തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍
Thursday, July 30, 2015 1:27 AM IST
കെ.എസ്. ഫ്രാന്‍സിസ്

കട്ടപ്പന: തമിഴ്നാട്ടില്‍ കേരളത്തിനെതിരേ വീണ്ടും പടയൊരുക്കം. തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറി ഉത്പന്നങ്ങള്‍ കേരളത്തില്‍ തടയുമെന്ന പ്രചാരണം തമിഴ്നാട്ടില്‍ വ്യാപകമായി. വിഷയം വൈകാരികമാക്കി കേരളത്തെ സമ്മര്‍ദത്തിലാക്കുന്നതിനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമാണിതിനു പിന്നില്‍.

അനുവദനീയമായ അളവിലും കൂടുതല്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക്പോസ്റുകളില്‍ പച്ചക്കറി ഉത്പന്നങ്ങളുടെ പരിശോധന നടത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച അറിയിപ്പും ചെക്ക്പോസ്റുകളില്‍ പതിപ്പിച്ചിട്ടുണ്ട്. ഇതാണ് പച്ചക്കറികള്‍ തടയുമെന്ന പ്രചാരണത്തിനാധാരം.

ഓഗസ്റ് നാലുമുതല്‍ ചെക്ക് പോസ്റുകളില്‍ ഫുഡ് സേഫ്റ്റി അധികൃതര്‍ വാഹനങ്ങള്‍ പരിശോധിക്കുമെന്നാണ് അറിയിപ്പുള്ളത്.

പച്ചക്കറികള്‍ തടഞ്ഞാല്‍ പ്രതിരോധിക്കുമെന്നു സൂചന നല്‍കിക്കൊണ്ടുള്ള പോസ്ററുകള്‍ തമിഴ്നാട്ടിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപകമായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ മലയാളികള്‍ക്കെതിരേ ഉണ്ടായ ആക്രമണങ്ങളുടെ ഓര്‍മയുണര്‍ ത്തുന്നതാണു പുതിയ സംഭവ ങ്ങള്‍.

കേരളത്തെ സമ്മര്‍ദത്തിലാ ക്കി പച്ചക്കറി ഉത്പന്നങ്ങളി ലെ കീടനാശിനിപ്രയോഗം ത ടയാനുള്ള ശ്രമം തകര്‍ക്കുകയാണ് വ്യാജപ്രചാരണങ്ങളുടെ ലക്ഷ്യമെന്നും സൂചനയുണ്ട്.


ഓഗസ്റ് നാലുമുതല്‍ തമിഴ്നാട്ടില്‍നിന്നും എത്തുന്ന പച്ചക്കറികള്‍ പരിശോധനയ്ക്കെടുക്കാന്‍ കേരള ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവുണ്ട്. കച്ചവടക്കാര്‍ ഫുട് സേഫ്റ്റി സര്‍ട്ടിഫിക്കറ്റോ രജിസ്ട്രേഷനോ എടുക്കണം. പ്രാഥമികമായി രജിസ്ട്രേഷന്‍ എടുക്കുന്നതിനുള്ള നിര്‍ദേശം നല്‍കാനാണുദ്ദേശിക്കുന്നതെന്ന് കേരള അധികൃതര്‍ അറിയിച്ചു. പരിശോധനയ്ക്കെടുക്കുന്ന സാമ്പിള്‍ എറണാകുളം കാക്കനാട്ടുള്ള സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിക്കും. പത്തു ദിവസത്തിലൊരിക്കലാണ് പരിശോധനയുള്ളത്. ലാബില്‍നിന്നുള്ള പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീടു സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകും. കഴിഞ്ഞ രണ്ടിന് ആരോഗ്യ വകുപ്പു മന്ത്രിയുടെ യോഗത്തിലാണ് പച്ചക്കറി ഉല്‍പന്നങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇതിനിടയില്‍ കീടനാശിനി ഉപയോഗം നിരു ത്സാഹപ്പെടുത്താന്‍ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ തലത്തിലുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. കൃഷി വകുപ്പും ഫുഡ് സേഫ്റ്റി അധികൃതരും സംയുക്തമായാണ് ത മിഴ്നാട്ടില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.