സ്കൂളുകളില്‍ ഓഗസ്റ് രണ്ട് അബ്ദുള്‍ കലാം അനുസ്മരണ ദിനം
സ്കൂളുകളില്‍ ഓഗസ്റ് രണ്ട് അബ്ദുള്‍ കലാം അനുസ്മരണ ദിനം
Thursday, July 30, 2015 1:27 AM IST
തിരുവനന്തപുരം: സ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ വാര്‍ഷിക ദിനമായ ഓഗസ്റ് രണ്ട് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനോടുളള ആദരസൂചകമായി അദ്ദേഹത്തിന്റെ അനുസ്മരണ ദിനമായി സംസ്ഥാനത്തെ എല്ലാ സ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സ്കൂളുകളും ആചരിക്കും. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ, അന്ന് അധിക പഠനക്ളാസുകള്‍ സംഘടിപ്പിക്കും.

അന്നു രാവിലെ എട്ടു മുതല്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതത്തില്‍ നിന്നു ഞാന്‍ എന്തു പഠിച്ചു എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം, അദ്ദേഹത്തിന്റെ ജീവിതദത്തയും സംഭാവനകളെയും അടിസ്ഥാനപ്പെടുത്തിയുളള ക്വിസ് മത്സരം, ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം, ഫോട്ടോ പ്രദര്‍ശനം മുതലായവ സംഘടിപ്പിക്കും. അദ്ദേഹവുമായി ബന്ധപ്പെട്ടുളള വീഡിയോ ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തും.


സ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കു പുറമേ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂള്‍ അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും രണ്ടിനു രാവിലെ എട്ടു മുതല്‍ അതാത് സ്കൂളുകളിലെ ഈ പരിപാടിക്ക് നേതൃത്വം നല്‍കുമെന്ന് സ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.