കാന്‍സര്‍രോഗ വ്യാപനത്തിന്റെ കാരണം കണ്െടത്താന്‍ വിദഗ്ധസമിതി
കാന്‍സര്‍രോഗ വ്യാപനത്തിന്റെ കാരണം കണ്െടത്താന്‍ വിദഗ്ധസമിതി
Thursday, July 30, 2015 1:28 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തു കാന്‍സര്‍ രോഗ വ്യാപനത്തിന്റെ കാരണം കണ്െടത്താനും ഇതു തടയാനാവശ്യമായ പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കാനുമായി വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്യന്‍ കണ്‍വീനറായ സമിതിയെയാണു നിയോഗിച്ചതെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു.

ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശിച്ചിട്ടുള്ളത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി. സതീശന്‍, ഡോ. വി.പി. ഗംഗാധരന്‍, ഡോ. പി. ഗംഗാധരന്‍, ഡോ. ഏലിയാമ്മ മാത്യു, ഡോ. അജയകുമാര്‍, ഡോ. ശ്യാംസുന്ദര്‍ എന്നിവരാണു സമിതിയിലെ മറ്റ് അംഗങ്ങള്‍.

സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലേറെ അര്‍ബുദ രോഗബാധിതരുണ്െടന്നാണു കണക്ക്. ഓരോ വര്‍ഷവും അര ലക്ഷത്തോളം പേര്‍ വീതം കാന്‍സര്‍ രോഗബാധിതരാകുന്നുവെന്നു കണക്കുകള്‍ വ്യക്തമാകുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ ഈ വര്‍ഷം ഇതുവരെ 15,940 പേര്‍ രജിസ്റര്‍ ചെയ്തതായും എം.പി. അബ്ദുള്‍ സമദ് സമദാനിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

ആയുര്‍വേദ- സിദ്ധ- യുനാനി- ഹോമിയോ വകുപ്പുകളെ ഏകോപിപ്പിച്ചു രൂപീകരിച്ച ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ പ്രതിരോധ നടപടികള്‍ തുടങ്ങും. ഹോളിസ്റിക് മെഡിസിന്‍ യൂണിറ്റും തുടങ്ങും. ഓഗസ്റ് അഞ്ചിനാണ് ആയുഷ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരുന്നത്.

വിഷലിപ്തമായ പച്ചക്കറികള്‍ എത്തുന്നതു തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഓണക്കാലത്തു വിഷമയമായ പച്ചക്കറികളുടെയും പഴങ്ങളുടെയും വിപണനം പൂര്‍ണമായി തടയാന്‍ ഓഗസ്റ് ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി പരിശോധന നട ത്താന്‍ നിര്‍ദേശം നല്‍കി. കാന്‍സര്‍ രോഗചികിത്സയുടെ ഭാഗമായി ഗ്രാമീണ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. കാന്‍സര്‍ ചികിത്സയ്ക്കായി ഓരോ ജില്ലയിലേയും ഒരു ആശുപത്രി വീതം തെരഞ്ഞെടുക്കാന്‍ നടപടി സ്വീകരിക്കും. ചികിത്സച്ചെലവിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഒന്നാമതു നില്‍ക്കുന്ന രോഗമാണ് കാന്‍സര്‍.

എറണാകുളത്ത് 450 കോടി രൂപ ചെലവില്‍ കാന്‍സര്‍ സെന്റര്‍ ആരംഭിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ ചികിത്സാ വിഭാഗത്തിനു മിനി ആര്‍സിസി പ ദവി നല്‍കി. കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ ലീനിയര്‍ ആക്സിലറേറ്റര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലും ലീനിയര്‍ ആക്സിലറേറ്ററുകള്‍ സ്ഥാപിക്കും.

റബര്‍ കര്‍ഷക രജിസ്ട്രേഷനു സമയം നീട്ടും: മന്ത്രി കെ.എം. മാണി

തിരുവനന്തപുരം: കരാറുകാരുടെ കുടിശിക സമയബന്ധിതമായി കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചതായി ധനമന്ത്രി കെ.എം. മാണി. ഉപധനാഭ്യര്‍ഥനാ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ 2019.12 കോടി രൂപയുടെ കുടിശികയാണുള്ളത്. ഇതില്‍ പൊതുമരാമത്ത് റോഡ് വിഭാഗം കരാറുകാര്‍ക്ക് 2014 സെപ്റ്റംബര്‍ വരെയുള്ള കുടിശിക ഡിസംബറിനകം കൊടുത്തുതീര്‍ക്കും. കെട്ടിട വിഭാഗം കരാറുകാരുടെ 2014 ഡിസംബര്‍ വരെയുള്ള കുടിശിക നവംബറിനകവും ജലവിഭവ വകുപ്പു കരാറുകാരുടെ 2014 ഒക്ടോബര്‍ വരെയുള്ള കുടിശിക നവംബറിനകവും കൊടുത്തുതീര്‍ക്കും. കരാറുകാരുടെ ആറു മാസം വരെയുള്ള കുടിശിക ബാങ്കുകള്‍ മുഖേന വാങ്ങിയെടുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. 2011 മുതല്‍ 2015 വരെയുള്ള നാലു വര്‍ഷത്തിനിടെ ക്ഷേമപെന്‍ഷനുകളില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായിട്ടുണ്െടന്നു മാണി ചൂണ്ടിക്കാട്ടി.

റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതിയിലൂടെ പത്തു ലക്ഷം ചെറുകിട കര്‍ഷകര്‍ക്കു പ്രയോജനം കിട്ടും. പദ്ധതിയില്‍ അംഗമാകാന്‍ കര്‍ഷകര്‍ രജിസ്റര്‍ ചെയ്യണ്ട തീയതി നീട്ടിക്കൊടുക്കണമെന്ന ജോസഫ് വാഴയ്ക്കന്റെ ആവശ്യം മന്ത്രി അംഗീകരിച്ചു. നിലവില്‍ ഇന്നുവ രെ മാത്രമേ കര്‍ഷകര്‍ക്കു പദ്ധതിയില്‍ രജിസ്റര്‍ ചെയ്യുവാന്‍ സാധിക്കുമായിരുന്നുള്ളൂ. നാളികേര കര്‍ഷകര്‍ക്കായി കൃഷി വകുപ്പു തയാറാക്കുന്ന പദ്ധതിക്ക് ആവശ്യമായ പണം അനുവദിക്കും.


നികുതി പിരിവില്‍ കുറവുണ്ടായിട്ടില്ല. എന്നാല്‍, ലക്ഷ്യം വച്ച തുക പിരിച്ചെടുക്കാന്‍ സാധിച്ചില്ല. 15 ശതമാനം വരുമാന വര്‍ധന പ്രതീക്ഷിച്ച സ്ഥാനത്ത് പത്തു ശതമാനം വര്‍ധന കൈവരിക്കാന്‍ മാത്രമേ സാധിച്ചുള്ളു. റബറിന്റെ വിലയിടിവ്, പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിടിവ്, മോട്ടോര്‍ വാഹന വില്‍പനയിലുണ്ടായ ഇടിവ്, മദ്യത്തില്‍നിന്നുള്ള വരുമാനക്കുറവ് തുടങ്ങിയ ഘടകങ്ങള്‍ നികുതി ലക്ഷ്യം കൈവരിക്കുന്നതിനു തടസമായെന്നും മാണി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ മറുപടിക്കു മുമ്പായി പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

കൈയാങ്കളി: എസ്പിക്കും അസോ.നേതാവിനുമെതിരേ അച്ചടക്ക നടപടി

തിരുവനന്തപുരം: പോലീസ് ട്രെയിനിംഗ് കോളജില്‍ കൈയാങ്കളി നടത്തിയ എസ്പി വി. ഗോപാലകൃഷ്ണനും കേരള പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്തിനുമെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കി. രണ്ടു പേര്‍ക്കുമെതിരേ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ഡിജിപിയുടെ ശിപാര്‍ശ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണെന്നു മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. വി. ശിവന്‍കുട്ടിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

ക്രൈംബ്രാഞ്ച് രണ്ടു കേസുകള്‍ രജിസ്റര്‍ ചെയ്ത് അന്വേഷിക്കുകയാണ്. ഇരുവരും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണിത്.

കഴിഞ്ഞ 20ന് ഇരുവരും തമ്മില്‍ പോലീസ് ട്രെയിനിംഗ് കോളജില്‍ വച്ചു കൈയാങ്കളി ഉണ്ടായപ്പോള്‍ തന്നെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിനെ ഡിജിപി ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടായതായി കണ്െടത്തിയിരുന്നു.

പ്രിന്‍സിപ്പല്‍ കൂടിയായ ഗോപാലകൃഷ്ണനെ പോലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാണാനെത്തിയ അജിത്തുമായി സംസാരത്തിനിടെ തെറ്റുകയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയുമായിരുന്നു. ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിരക്കാത്ത നിലയില്‍ അച്ചടക്കരഹിതമായി പെരുമാറിയ ഇരുവര്‍ക്കുമെതിരേ വകുപ്പുതല അച്ചടക്ക നടപടി വേണമെന്നും വിശദമായ അന്വേഷണം വേണമെന്നും കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതെന്നു മന്ത്രി അറിയിച്ചു.

പോലീസ് ട്രെയിനിംഗ് കോളജ് സംഭവത്തില്‍ നിലവില്‍ ക്രൈംബ്രാഞ്ച് എച്ച്എച്ച്ഡബ്യു- ഒന്ന് (തിരുവനന്തപുരം) എസ്പി ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

എന്നാല്‍, ഈ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടു ഗോപാലകൃഷ്ണന്‍ ആഭ്യന്തര സെക്രട്ടറിക്കു കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.

ഓണക്കാലത്ത് 13 ഇനങ്ങള്‍ വിലകുറച്ചു നല്‍കും

തിരുവനന്തപുരം: ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് വഴി 13 ഇനം അവശ്യ സാധനങ്ങള്‍ 20 ശതമാനം വില കുറച്ചു വിതരണം നടത്തുമെന്നു മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. എം. ഹംസയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

കണ്‍സ്യൂമര്‍ ഫെഡിന്റെ സംസ്ഥാനത്തെ 3,000 ഔട്ട്ലെറ്റുകള്‍ വഴിയും 13 ഇനം അവശ്യസാധനങ്ങള്‍ ഓണക്കാലത്തു നല്‍കും. മുന്‍ വര്‍ഷങ്ങളിലേതുപോലെയായിരിക്കും വിതരണം.

സഹകരണ ബാങ്കുകളില്‍നിന്നു വായ്പ എടുക്കുന്നവര്‍ക്കുള്ള സ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവു നല്‍കുന്ന കാര്യം നികുതി വകുപ്പുമായി ആലോചിച്ചു തീരുമാനിക്കും. സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിക്കുന്നവരെ ആദായനികുതി ഇളവില്‍നിന്ന് ഒഴിവാക്കിയതു സഹകരണ ബാങ്കുകളുടെ നിക്ഷേപത്തെ കാര്യമായി ബാധിച്ചതായും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.