കാവാലം നാരായണപ്പണിക്കര്‍ക്ക് എസ്ബിടി സുവര്‍ണ മുദ്ര
കാവാലം നാരായണപ്പണിക്കര്‍ക്ക് എസ്ബിടി സുവര്‍ണ മുദ്ര
Thursday, July 30, 2015 1:41 AM IST
തിരുവനന്തപുരം: സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ 2015 ലെ സാഹിത്യ- മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ച് ആദര സൂചകമായി കാവാലം നാരായണപ്പണിക്കര്‍ക്ക് എസ്ബിടി സുവര്‍ണമുദ്ര സമര്‍പ്പിക്കും. ബാലസാഹിത്യത്തില്‍ ജനപ്രിയ ശാസ്ത്രശാഖയിലെ വിവിധ രചനകള്‍ക്കു രാജു നാരായണസ്വാമി പ്രത്യേക പുരസ്കാരത്തിന് അര്‍ഹനായി.

കവിതാ സമാഹാരം, ചെറുകഥാ സമാഹാരം, ബാലസാഹിത്യം, സാഹിത്യ വിമര്‍ശനം, മലയാള ദിനപത്രങ്ങളിലെ മാനവികതാപരമായ ലേഖനങ്ങള്‍ എന്നിവയ്ക്കുള്ള അവാര്‍ഡുകള്‍ യഥാക്രമം ഡോ.എല്‍. തോമസ് കുട്ടി (ഇന്‍സിലിക്ക), വിനു ഏബ്രഹാം (നിലാവിന്റെ നഖങ്ങള്‍), ജോണ്‍ സാമുവല്‍ (വിശ്വോത്തര നാടോടിക്കഥകള്‍), ഡോ.മുഞ്ഞിനാട് പത്മകുമാര്‍ (ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്സ്), ഡോ.കെ. ശ്രീകുമാര്‍ (വന്ധ്യതാ നിവാരണത്തിന്റെ കാണാപ്പുറങ്ങള്‍) എന്നിവര്‍ അര്‍ഹരായി.


അവാര്‍ഡ് ജേതാക്കള്‍ക്ക് 25000 രൂപയും ആര്‍ട്ടിസ്റ് ഭട്ടതിരി രൂപകല്‍പന നിര്‍വഹിച്ച ഫലകവും പുരസ്കാരമായി ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.