അന്നമനട പരമേശ്വര മാരാര്‍ക്കു പുരസ്കാരം
അന്നമനട പരമേശ്വര  മാരാര്‍ക്കു പുരസ്കാരം
Thursday, July 30, 2015 1:43 AM IST
ചാലക്കുടി: കുഴൂര്‍ നാരായണമാരാര്‍ ഫൌണ്േടഷന്‍ ഏര്‍പ്പെടുത്തിയ 2015ലെ പത്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാര്‍ പുരസ്കാരത്തിന് അന്നമനട പരമേശ്വരമാരാര്‍ അര്‍ഹനായി. വാദ്യകലാരംഗത്തെ കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലത്തെ സംഭാവനകള്‍ മാനിച്ചാണു പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. 55,555 രൂപയും ശില്പവും കീര്‍ത്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. ഒരു വ്യാഴവട്ടക്കാലത്തെ തൃശൂര്‍ പൂരം മഠത്തില്‍വരവ് പഞ്ചവാദ്യത്തിന്റെ പ്രമാണക്കാരനായിരുന്നു അന്നമനട പരമേശ്വരമാരാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.