പുതുശേരി രാമചന്ദ്രനു പാലാ നാരായണന്‍ നായര്‍ പുരസ്കാരം
പുതുശേരി രാമചന്ദ്രനു പാലാ നാരായണന്‍ നായര്‍ പുരസ്കാരം
Thursday, July 30, 2015 1:43 AM IST
തിരുവനന്തപുരം: മഹാകവി പാലാ നാരായണന്‍ നായരുടെ സ്മരണയ്ക്കായി പാലാ കിഴ്തടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ പാലാ നാരായണന്‍ നായര്‍ പുരസ്കാരം ഡോ. പുതുശേരി രാമചന്ദ്രന്. അര ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. നീലംപേരൂര്‍ മധുസൂദനന്‍ നായര്‍ ചെയര്‍മാനും ഡോ. പള്ളിപ്പുറം മുരളി, പ്രഫ. ആര്‍.എസ്. വര്‍മജി എന്നിവരടങ്ങിയ ജൂറിയാണു പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.