ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി എംജി സെനറ്റില്‍
ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി എംജി സെനറ്റില്‍
Thursday, July 30, 2015 1:44 AM IST
കോട്ടയം: ജഗതി ശ്രീകുമാറിന്റെ മകളും ചലച്ചിത്രതാരവുമായ ശ്രീലക്ഷമി ശ്രീകുമാര്‍ എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം തേവര എസ്എച്ച് കോളജില്‍ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി കെഎസ്യു പാനലിലാണു തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ വനിതാവിഭാഗത്തില്‍ 19 വോട്ടുകള്‍ നേടിയാണ് ശ്രീലക്ഷ്മിയുടെ ജയം.

15 അംഗ എംജി യൂണിവേഴ്സിറ്റി സെനറ്റില്‍ എസ്എഫ്ഐയുടെ 10 അംഗങ്ങള്‍ വിജയിച്ചു. കെഎസ്യുവിനു മൂന്ന്, എംഎസ്എഫ് രണ്ട് എന്നിങ്ങനെയാണു വിജയിച്ചവര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.