ഐഎംഎ എന്‍എബിഎച്ച് ഇനീഷ്യേറ്റീവ്: ആദ്യ പരിശീലനം തൃശൂരില്‍
Thursday, July 30, 2015 1:52 AM IST
കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ദേശീയ തലത്തില്‍ തുടങ്ങിയിട്ടുള്ള ഐഎംഎ എന്‍എബിഎച്ച് ഇനിഷ്യേറ്റീവിന്റെ ഭാഗമായി നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഓഗസ്റ് രണ്ടിനു തൃശൂരില്‍ നടക്കും. പുതിയ ക്ളിനിക്കല്‍ എസ്റാബ്ളിഷ്മെന്റ് നിയമം നിലവില്‍ വരുമ്പോള്‍ രാജ്യത്തെ ആശുപത്രികളുടെയും മറ്റും നിലവാരം ഉയര്‍ത്തേണ്ടത് അനിവാര്യമാകും എന്നതിനാലാണ് ഈ സംരംഭം ഐഎംഎ ഏറ്റെടുക്കുന്നതെന്ന് ഐഎംഎ കേരള ഘടകം വൈസ് പ്രസിഡന്റ് ഡോ.ഏബ്രഹാം വര്‍ഗീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.