എസ്എന്‍ഡിപി നിലപാട് ആത്മഹത്യാപരം: കോടിയേരി
എസ്എന്‍ഡിപി നിലപാട് ആത്മഹത്യാപരം: കോടിയേരി
Thursday, July 30, 2015 1:15 AM IST
തിരുവനന്തപുരം: ബിജെപിയുമായി കൂട്ടുകൂടാന്‍ എസ്എന്‍ഡിപി ശ്രമിക്കുന്നത്ആത്മഹത്യാപരമായിരിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അങ്ങനെ സംഭവിച്ചാല്‍ ആര്‍എസ്എസ് എസ്എന്‍ഡിപിയെ വിഴുങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

മതേതര ജനാധിപത്യത്തിനായാണു ശ്രീനാരായണഗുരു നിലകൊണ്ടത്. മതാന്ധത സൃഷ്ടിച്ചു രാജ്യത്തു കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് സാധാരണക്കാരായ ശ്രീനാരായണീയര്‍ അംഗീകരിക്കില്ല. സിപിഎമ്മിന്റെ പ്രവര്‍ത്തനശൈലിയുമായി ബന്ധപ്പെട്ടു മുമ്പെങ്ങുമില്ലാത്ത പുതിയ ആരോപണം ഇപ്പോള്‍ ഉന്നയിക്കുന്നത് എസ്എന്‍ഡിപിയുടെ അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരെ സിപിഎം വിരുദ്ധ നിലപാടിലേക്ക് തള്ളിവിട്ട് ആര്‍എസ്എസിലേക്ക് കൊണ്ടുപോകാനാണെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.