നിയമസഭയില്‍ വീണു മുല്ലക്കരയ്ക്കു പരിക്കേറ്റു
നിയമസഭയില്‍ വീണു മുല്ലക്കരയ്ക്കു പരിക്കേറ്റു
Thursday, July 30, 2015 1:17 AM IST
തിരുവനന്തപുരം: നിയമസഭയില്‍ കാല്‍വഴുതി വീണു മുല്ലക്കര രത്രന്‍ എംഎല്‍എയ്ക്കു പരിക്കേറ്റു. വലതു കാലിന്റെ ഉപ്പൂറ്റിക്കു മുകളിലെ ഞരമ്പിനു ക്ഷതമേറ്റ മുല്ലക്കര രത്നാകരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനു ചെറിയ ശസ്ത്രക്രിയയും നടത്തി.

ഇന്നലെ രാവിലെ പതിനൊന്നോടെ നിയമസഭാ സമ്മേളന ഹാളിനു പുറത്തായിരുന്ന മുല്ലക്കര രത്നാകരന്‍ വോട്ടെടുപ്പിനുള്ള ബെല്‍ കേട്ട് നിയമസഭയ്ക്കുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ മടങ്ങി വീണതിനെ ത്തുടര്‍ന്ന് ഉപ്പൂറ്റിക്കു മുകളിലെ ഞരമ്പിനു ക്ഷതമേല്‍ക്കുകയായിരുന്നു.


ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുല്ലക്കരയെ ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മുന്‍ മന്ത്രി കൂടിയാണ് സിപിഐ അംഗമായ മുല്ലക്കര രത്നാകരന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.