പൊതുറോഡില്‍ മലിനജലം മത്സ്യലോറികള്‍ക്കെതിരേ നടപടിക്കു നിര്‍ദേശം
Saturday, August 1, 2015 12:24 AM IST
കണ്ണൂര്‍: പൊതുറോഡുകളിലൂടെ മത്സ്യം കയറ്റിപ്പോകുന്ന ലോറികളില്‍നിന്നു മലിനജലം റോഡില്‍ ഒഴുക്കിവിടുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനും അധികൃതര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി.

ജസ്റീസ് എം. ചൊക്കലിംഗം, പ്രഫ.ഡോ.ആര്‍. രാഗേന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണു ഗ്ളോബല്‍ ലോ ഫൌണ്േടഷന്‍ ചെയര്‍മാന്‍ അഡ്വ.പി. ശശി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവു നല്‍കിയത്.

ദേശീയപാതയിലും മറ്റു റോഡുകളിലും മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളില്‍നിന്ന് ഒഴുക്കിവിടു ന്ന മലിനജലം അസഹ്യമായ ദുര്‍ഗന്ധത്തിനും ഗുരുതരമായ രോഗങ്ങള്‍ പരത്തുന്നതിനും മറ്റു പാരിസ്ഥിതിക ആഘാതങ്ങള്‍ക്കും ഇടവരുത്തുന്നുവെന്ന ഹര്‍ജിക്കാരന്റെ വാദം പൂര്‍ണമായും അംഗീകരിച്ചു.

വിഷയത്തിന്റെ ഗൌരവം കണക്കിലെടുത്തു 2013 ജനുവരി 22ന് ഇത്തരം പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കും അതിന്റെ ഉടമകള്‍ക്കുമെതിരേയും മാത്രമല്ല മത്സ്യവ്യാപാരികള്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇടക്കാല ഉത്തരവിലൂടെ ആഭ്യന്തരവകുപ്പിനും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു.


സാമൂഹ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഗൌരവതരമായ ഈ പ്രശ്നം പരിഹരിക്കാന്‍ കേസിലെ രണ്ടാം എതിര്‍കക്ഷിയാ യ കേരള സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡ് വിശദമായ പഠനങ്ങള്‍ക്കു ശേഷം എട്ട് ഇ ആക്ഷ ന്‍ പ്ളാന്‍ സമര്‍പ്പിച്ചതു ട്രൈബ്യൂ ണ ല്‍ അംഗീകരിച്ചു. ആക്ഷന്‍ പ്ളാന്‍ നടപ്പില്‍ വരുത്താന്‍ ഗതാഗതവകുപ്പ്, തദ്ദേശഭരണസ്ഥാപനങ്ങള്‍, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്, പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര നടപടി കൈക്കൊള്ളാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.