സിബിയുടെ മരണം: ഫോറന്‍സിക്സംഘം പോലീസ് സ്റേഷനില്‍ പരിശോധന നടത്തി
സിബിയുടെ മരണം: ഫോറന്‍സിക്സംഘം പോലീസ് സ്റേഷനില്‍ പരിശോധന നടത്തി
Saturday, August 1, 2015 12:25 AM IST
മരങ്ങാട്ടുപിള്ളി: പാറയില്‍ സിബിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സംഘം പോലീസ് സ്റേഷനിലെത്തി പരിശോധന നടത്തി. സിബിയുടെ മൃതദേഹം പോസ്റുമോര്‍ട്ടം നടത്തിയ മെഡിക്കല്‍ സംഘമാണ് ഇന്നലെ മരങ്ങാട്ടുപിള്ളി സ്റേഷനിലെത്തി പരിശോധനകള്‍ നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഫോറന്‍സിക് വിഭാഗം മേധാവിയും പോലീസ് സര്‍ജനുമായ ഡോ. കെ.ശശികല, ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ.വി.ആര്‍ രാജീവ് എന്നിവരടങ്ങുന്നസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


സംഭവവുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടപടികളെന്നാണ് അറിയുന്നത്.

പോലീസ് സ്റേഷനൊപ്പം സിബിയെ പോലീസ് പിടികൂടിയ മരങ്ങാട്ടുപിള്ളി ആശുപത്രി പരിസരവും സംഘം പരിശോധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.