നഴ്സിംഗ് തട്ടിപ്പ്: ജാമ്യാപേക്ഷ തള്ളി
Saturday, August 1, 2015 12:27 AM IST
കൊച്ചി: ഇറ്റലിയില്‍ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. സിബിഐ ഗുജറാത്തില്‍നിന്ന് അറസ്റ് ചെയ്ത ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം പ്ളാന്തോട്ടത്തില്‍ സെബാസ്റ്യന്‍ പി. ജോണിന്റെ ജാമ്യാപേക്ഷയാണ് എറണാകുളം സിജെഎം കോടതി തള്ളിയത്.

നേരത്തേ അറസ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വീണ്ടും പിടിയിലായത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നടപടി തുടങ്ങാനിരിക്കെയാണു പിടിയിലായത്.


ഇനിയും ജാമ്യം നല്‍കിയാല്‍ ഇയാള്‍ രക്ഷപ്പെടുമെന്നു സിബിഐയുടെ വാദം കണക്കാക്കിയാണു കോടതി ജാമ്യാപേക്ഷ തള്ളിയത്. എറണാകുളം പത്മ ജംഗ്ഷനില്‍ സ്കൈബ്ളൂ എന്ന പേരില്‍ ഏജന്‍സി നടത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.