പുള്ളിപ്പുലി കിണറ്റില്‍ ചത്തനിലയില്‍
പുള്ളിപ്പുലി കിണറ്റില്‍ ചത്തനിലയില്‍
Saturday, August 1, 2015 12:08 AM IST
കേളകം(കണ്ണൂര്‍): വെള്ളൂന്നിക്കടുത്ത മാങ്കുളത്തു വീട്ടുപറമ്പിലെ കിണറ്റില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്െടത്തി.

നാലുവയസ് പ്രായം തോന്നിക്കുന്ന ആണ്‍ പുള്ളിപ്പുലിയെയാണു കിണറ്റില്‍ ചത്തനിലയില്‍ കണ്െടത്തിയത്. ഇന്നലെ രാവിലെ 11.30ഓടെ മണിയംകുളം സുദര്‍ശനന്റെ വീട്ടുപറമ്പിലെ കിണറ്റിലാണു പുള്ളിപ്പുലിയെ കണ്െടത്തിയത്. കിണര്‍ വലകൊണ്ടു മൂടിയ നിലയിലായിരുന്നു. കൃഷിസ്ഥലത്തു കാടുവെട്ടുന്നതിനും പുളി പറിക്കുന്നതിനുമായി എത്തിയപ്പോഴാണു കിണര്‍ മൂടിയിരുന്ന വല പൊട്ടിയതായി സുദര്‍ശനന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് നോക്കിയപ്പോഴാണു കിണറ്റില്‍ പുള്ളിപ്പുലിയെ കാണുന്നത്. ഉടന്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.

കൊട്ടിയൂര്‍ ഫോറസ്റ് റേഞ്ചര്‍ വി. രതീശന്റെ നേതൃത്വത്തിലുള്ള വനപാലകരും നാട്ടുകാരും ചേര്‍ന്നു പുലിയുടെ ജഡം പുറത്തെടുത്തു. അമ്പായത്തോട്ടിലെ ഫോറസ്റ് ഓഫീസിലെത്തിച്ച ജഡം ചുങ്കക്കുന്ന് വെറ്ററിനറി പോളിക്ളിനിക്കിലെ വെറ്ററിനറി സര്‍ജന്‍ ഡോ.പി.കെ. സില്‍വന്‍, അടയ്ക്കാത്തോട് വെറ്ററിനറി ആശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ബീറ്റു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്മോര്‍ട്ടം നടത്തി.


കിണറ്റില്‍ വീണപ്പോള്‍ തട്ടിയുണ്ടായ ആഘാതത്തെത്തുടര്‍ന്നു തിരിച്ചുകയറാന്‍ പറ്റാത്തതാകാം പുലി ചാകാന്‍ കാരണമെന്നു വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ കോഴിക്കോട്ടെ സയന്റിഫിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. വനപാലകരായ കെ.സുരേഷ്, വി.ആര്‍. ഷാജി, ഷൈജു, സുനില്‍ കുമാര്‍, ഇ.കെ. സുധീഷ് തുടങ്ങിയവരും നാട്ടുകാരും പുലിയെ പുറത്തെടുക്കാന്‍ നേതൃത്വം നല്‍കി. വീടിനോടു ചേര്‍ന്നു മറ്റൊരു കിണര്‍ ഉണ്െടങ്കിലും സുദര്‍ശനനും കുടുംബവും വേനല്‍ക്കാലത്ത് ഈ കിണറിനെയാണ് ആശ്രയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.