നെല്യാടിപ്പുഴയില്‍ രണ്ട് യുവാക്കളെ കാണാതായി
Saturday, August 1, 2015 12:31 AM IST
കൊയിലാണ്ടി/പേരാമ്പ്ര: നെല്യാടിപ്പുഴ പാലത്തില്‍നിന്നു രണ്ടു യുവാക്കള്‍ പുഴയില്‍ ചാടിയതായ സംശയത്തെത്തുടര്‍ന്നു ഫയര്‍ഫോഴ്സും നാട്ടുകാരും പുഴയില്‍ തെരച്ചിലാരംഭിച്ചു. പേരാമ്പ്ര വാല്യക്കോട് സ്വദേശികളായ പറയന്‍കണ്ടി വീട്ടില്‍ ദാസന്റെ മകന്‍ ഹരീഷ്, അയല്‍വാസി പറയന്‍ക്കണ്ടി വീട്ടില്‍ മോഹനന്റെ മകന്‍ ശ്രീരാജ് മോഹന്‍ എന്നിവരെയാണു കാണാതായത്. ഇവര്‍ വന്ന ഒരു ബൈക്കും വസ്ത്രങ്ങളും ആത്മഹത്യാക്കുറിപ്പും പാലത്തിനു സമീപത്തുനിന്നു കണ്െടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.