മാനഭംഗത്തിന്റെ ഫലമാണെങ്കിലും ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കുന്നതു തിന്മ: പ്രോ-ലൈഫ് സമിതി
Saturday, August 1, 2015 12:33 AM IST
കൊച്ചി: മാനഭംഗത്തിനു ഇരയായ സബാക്കാന്തായിലെ 14 വയസുകാരിക്കു ഗര്‍ഭിണിയായി ആറു മാസം കഴിഞ്ഞു ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയ സുപ്രീംകോടതിവിധി ഉത്കണ്ഠാജനകമാണെ ന്നു കെസി ബിസി പ്രോ-ലൈഫ് സമിതി സെക്രട്ടേറിയറ്റ്. വിധി കൂടുതല്‍ അരാ ജകത്വത്തിനു വഴിതെളിക്കും.

ഗര്‍ഭച്ഛിദ്രം കുഴപ്പമില്ല എന്ന ധാരണ പൊതുസമൂഹത്തില്‍ സൃഷ്ടിക്കാനും ഇടയാക്കും. കേന്ദ്രഗവണ്‍മെന്റ് ഗര്‍ഭച്ഛിദ്രം 24 ആഴ്ചവരെ നീട്ടാന്‍ ശ്രമിക്കുന്ന അവസരത്തില്‍ത്തന്നെ വന്ന വിധി ആശങ്കാജന കമാണ്. 20 ആഴ്ച കഴിഞ്ഞു മാത്രം കൌമാരക്കാരിയുടെ പിതാവ് ഗര്‍ഭച്ഛിദ്രത്തിനു ഗുജറാത്തിലെ ഡിസ്ട്രിക്ട് കോടതിയിലും ഹൈക്കോടതിയിലും അനുവാദത്തിന് അപേക്ഷിച്ചതിന്റെ പിന്നില്‍തന്നെ നിഗൂഢത സംശയിക്കണം.

ആ കോടതികള്‍ അനുവാദം കൊടുക്കാത്തതു സ്തുത്യര്‍ഹമാണ്. ഗര്‍ഭച്ഛിദ്രത്തിന്റെ ഫലമായി കൌ മാരക്കാരിയായ അമ്മയ്ക്ക് ആരോ ഗ്യപ്രശ്നം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ മാത്രമാണു സുപ്രീംകോടതി ശ്രദ്ധിച്ചിട്ടുള്ളത്. ഗര്‍ഭസ്ഥശിശുവിന്റെ ജീവനും വിലയുണ്ട്. ആറു മാസമായ മനുഷ്യജീവന്‍ അ മൂല്യമാണ്. ആ കുഞ്ഞല്ല കുറ്റവാളി. കുറ്റക്കാരനെയാണു ശിക്ഷിക്കേണ്ടത്.

ബലാത്സംഗം തിന്മ തന്നെ. എന്നാല്‍, ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കു സുരക്ഷിത ത്വം ഉറപ്പാക്കുക എന്നത് അത്യാവ ശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. കുഞ്ഞിനെ വേണ്െടങ്കില്‍ ദത്തു കൊടുക്കാം. സ്വകാര്യതയില്‍ പ്രസ വിക്കാന്‍ അവസരമൊരുക്കാം. കുടുംബത്തിനും സമൂഹത്തിനും അവ ളുടെ ജീവിതം ദുഷ്കരമാക്കാതെ സഹായിക്കാനും കടമയുണ്ട്.


ഒരു തിന്മ ചെയ്തുകൊണ്ട് ഒരു നന്മയുളവാക്കുന്ന രീതി ന്യായീകരിക്കാനാവില്ല. സ്വയം പ്രതിരോധിക്കാന്‍ കഴിവില്ലാത്ത നിസഹായനും നിഷ്കളങ്കനുമാണു ഗര്‍ഭസ്ഥശിശു. അതിനെ ആദരിക്കാത്തിടത്ത് എന്തു സമാധാനവും സ്വസ്ഥതയുമാണു സമൂഹത്തിലുണ്ടാകുക. ഇക്കാര്യങ്ങള്‍ വെറും പ്രായോഗികതാവാദത്തില്‍ ഒതുക്കാതെ ആഴമാര്‍ന്ന മൂല്യത്തില്‍ കാണാന്‍ സമൂഹം തയാറാകണം.

ഫാ. ജോസ് കോട്ടയില്‍ അധ്യ ക്ഷത വഹിച്ചു. പ്രോ-ലൈഫ് സമി തി പ്രസിഡന്റ് ജോര്‍ജ് എഫ്. സേ വ്യര്‍ വലിയവീട്, ജനറല്‍ സെക്രട്ടറി സാബു ജോസ്, വൈസ് പ്രസിഡന്റുമാരായ യുഗേഷ് തോമസ് പു ളിക്കന്‍, ജെയിംസ് ആഴ്ചങ്ങാടന്‍, സെക്രട്ടറിമാരായ റോണോ റിബൈറോ, ട്രഷറര്‍ അഡ്വ.ജോസി സേവ്യര്‍, ആനിമേറ്റര്‍ സിസ്റര്‍ മേരി ജോര്‍ജ്, സി. അമൃത എന്നിവര്‍ പ്രസംഗി ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.