എയ്ഡഡ് കോളജ് നിയമനങ്ങളില്‍ സംവരണം: ഉത്തരവിനു സ്റേ
Saturday, August 1, 2015 12:36 AM IST
കൊച്ചി: ന്യൂനപക്ഷങ്ങളുടേത ല്ലാത്ത എയ്ഡഡ് കോളജുകളിലെ നിയമനങ്ങളില്‍ സംവരണതത്ത്വം പാലിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ എന്‍എസ്എസ് അധികൃതര്‍ സീനിയര്‍ അഭിഭാഷകനായ അഡ്വ.നന്ദകുമാര മേനോന്‍ മുഖേന നല്‍കിയ അപ്പീലില്‍ ജസ്റീസ് ആന്റണി ഡൊമിനിക്, ജസ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്റേ അനുവദിച്ചത്.

ന്യൂനപക്ഷങ്ങളുടേതല്ലാത്ത എയ്ഡഡ് കോളജുകളില്‍ അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ സംവരണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു വ്യക്തമാക്കി മേയ് 25നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. തൃശൂര്‍ ഊരകം സ്വദേശി എം.വി. ഗിരീഷ്, കോട്ടയം സ്വദേശി റജികുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലായിരുന്നു വിധി. നിലവില്‍ ഇത്തരം കോളജുകളില്‍ സംവരണതത്ത്വം പാലിക്കണമെന്ന തരത്തില്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ ഇല്ലാത്തതിനാല്‍ ആറു മാസത്തിനുള്ളില്‍ ഇതിനായി ചട്ടം ഭേദഗതി ചെയ്യണമെന്നും സംവരണം പാലിച്ചു മാത്രമേ ഇത്തരം കോളജുകളില്‍ നിയമനം നട ത്താവൂ എന്നും സിംഗിള്‍ബെഞ്ച് പറഞ്ഞിരുന്നു. ഈ ഉത്തരവിനെയാണ് എന്‍എസ്എസ് ഡിവിഷന്‍ ബെഞ്ചില്‍ ചോദ്യംചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.