പോലീസ് ഹെല്‍പ് ഡെസ്ക് ആരംഭിച്ചു
Saturday, August 1, 2015 12:40 AM IST
തിരുവനന്തപുരം: പോലീസ് സേനയിലെ എല്ലാ ജീവനക്കാര്‍ക്കും തങ്ങളുടെ സര്‍വീസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകളുടെ തല്‍സ്ഥിതി അറിയുവാനും ഫയല്‍ നടപടികള്‍ വേഗത്തിലാക്കാനും പോലീസ് ആസ്ഥാനത്ത് ഹെല്‍പ്ഡെസ്ക് ആരംഭിച്ചു. ഫോണ്‍ നമ്പര്‍ : 9497981338, 9497981339. ഔദ്യോഗിക വിവരങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ക്ക് ഈ നമ്പരുകളില്‍ വിളിച്ച് അന്വേഷിക്കാം. അന്വേഷിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട സെക്ഷനുകളില്‍നിന്നു ശേഖരിച്ച് താമസംവിനാ പരാതിക്കാരനെ അറിയിക്കും. ഈ സംവിധാനം അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 10.30 മണിമുതല്‍ വൈകുന്നേരം 5.00 മണിവരെ പ്രവര്‍ത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.