വാര്‍ഷിക പദ്ധതി നിര്‍വഹണം: ട്രഷറി വകുപ്പിന് ഒന്നാം റാങ്ക്
Saturday, August 1, 2015 12:41 AM IST
തിരുവനന്തപുരം: 2013-14 കാലയളവില്‍ വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച വകുപ്പുകള്‍ക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ട്രഷറി വകുപ്പിന്.

പദ്ധതിയിനത്തില്‍ അനുവദിച്ച തുകയില്‍ 93 ശതമാനം ചെലവഴിച്ചാണ് ട്രഷറിവകുപ്പ് ഒന്നാമതെത്തിയത്. അവാര്‍ഡ് തുകയായ അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ധനമന്ത്രി കെ.എം. മാണിയില്‍നിന്ന് ട്രഷറി ഡയറക്ടര്‍ ഏറ്റുവാങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ആസൂത്രണ വകുപ്പ് മന്ത്രി കെ.സി.ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.