ഇറാന്‍ ബോട്ട്: 12 പേര്‍ക്കെതിരേ എന്‍ഐഎ കേസെടുത്തു
Sunday, August 2, 2015 11:57 PM IST
കൊച്ചി: സമുദ്രാതിര്‍ത്തിയില്‍നിന്ന് ഇറാന്‍ ബോട്ട് പിടികൂടിയ സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന 12 പേരെ പ്രതികളാക്കി എന്‍ഐഎ കേസ് രജിസ്റര്‍ ചെയ്തു. ജൂലൈ നാലിനാണ് ഇവരെ തീര സുരക്ഷാസേന പിടികൂടിയത്. ചോദ്യംചെയ്യലില്‍ ഉയര്‍ന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്‍ഐഎക്കു വിട്ടത്. ഉറുദു ഭാഷ സംസാരിക്കുന്ന ഇവര്‍ക്കു ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്േടാ എന്ന് എന്‍ഐഎ പരിശോധിക്കും. ഇതുവരെയുള്ള അന്വേഷണത്തില്‍ ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തന ഉദ്ദേശമുള്ളതായി കണ്െടത്താനായിട്ടില്ല. ദേശസുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ എന്‍ഐഎ കോടതി അധികൃതര്‍ തയാറായില്ല. കേസുമായി ബന്ധപ്പെട്ട ഒരു രേഖയും പുറത്തുവിടരുതെന്നാണു ജഡ്ജി കെ.എം. ബാലചന്ദ്രന്‍ കോടതി ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി യിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.