കേരള കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരും: പി.സി. തോമസ്
കേരള കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരും: പി.സി. തോമസ്
Sunday, August 2, 2015 12:14 AM IST
കോട്ടയം: ദേശീയ ജനാധിപത്യമു ന്നണി(എന്‍ഡിഎ)യില്‍ ഘടകക ക്ഷിയായി ചേരാന്‍ കോട്ടയത്ത് ചേര്‍ ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ പി.സി. തോമസ് അറിയിച്ചു. പി.ടി. ചാക്കോയുടെ 51-ാം ചരമവാര്‍ഷിക അനുസ്മരണയോഗത്തിനു ശേഷമാണ് സംസ്ഥാനകമ്മിറ്റീ യോഗം ചേര്‍ന്നത്.

അനുസ്മരണ യോഗം എംജി യൂണിവേഴ്സിറ്റി മുന്‍ വൈ സ്ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, നോബിള്‍ മാത്യു എന്നിവര്‍ പ്രഭാഷണം നടത്തി.


പി.ടി.ചാക്കോയുടെ കുടുംബാം ഗങ്ങളടക്കം 51 പേര്‍ ഒപ്പിട്ട അവയവ ദാന സമ്മതപത്രം കോട്ടയം ഡെപ്യൂ ട്ടി ഡി എംഒ ഡോ.പ്രിയ പാര്‍ട്ടി ചെ യര്‍മാനില്‍നിന്ന് ഏറ്റുവാങ്ങി.

അഹമ്മദ് തോട്ടത്തില്‍, അഗസ്റി ന്‍ വട്ടക്കുന്നേല്‍, മനക്കര രാധാകൃ ഷ്ണന്‍, കെ.രാജന്‍ കണ്ണാട്ട്, പി.ജെ.ബാബു, സ്റീഫന്‍ ചാഴികാടന്‍, മു ക്കം ബേബി, മാനുവല്‍ കാപ്പന്‍,കൃഷ്ണന്‍ തണ്ണോട്ട്, ജയ്സണ്‍ ജോര്‍ജ്, ജോര്‍ജ് ജോസഫ്, ജോജി ചോ ലങ്കേരി, ഹരീഷ്കുമാര്‍ എന്നിവര്‍ കമ്മിറ്റിയോഗത്തില്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.