ഡെപ്യൂട്ടി സ്പീക്കര്‍: ആര്‍എസ്പിയുടെ ആവശ്യം ന്യായമെന്നു പ്രേമചന്ദ്രന്‍
ഡെപ്യൂട്ടി സ്പീക്കര്‍: ആര്‍എസ്പിയുടെ ആവശ്യം ന്യായമെന്നു പ്രേമചന്ദ്രന്‍
Sunday, August 2, 2015 12:33 AM IST
കണ്ണൂര്‍: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍ക്കു നല്‍കണമെന്നതു സംബന്ധിച്ചു നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആര്‍എസ്പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന ആര്‍എസ്പിയുടെ ആവശ്യം ന്യായമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പാര്‍ട്ടിക്ക് രണ്ട് എംഎല്‍എമാരുണ്ട്. എല്‍ഡിഎഫ് വിട്ടു യുഡിഎഫില്‍ വരുമ്പോള്‍ പാര്‍ട്ടി ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പും നല്‍കിയതാണ്. ആര്‍എസ്പി മുന്നണിയിലെ പുതിയ പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഘടകകക്ഷി വിട്ടുവീഴ്ച ചെയ്യാതെ പുതിയ പാര്‍ട്ടിക്ക് ഒരു സ്ഥാനവും ലഭിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.