മന്ത്രിമാരുടേത് അഴിമതി മൂടിവയ്ക്കാനുള്ള ശ്രമം: വി.എസ്. അച്യുതാനന്ദന്‍
മന്ത്രിമാരുടേത് അഴിമതി മൂടിവയ്ക്കാനുള്ള ശ്രമം: വി.എസ്. അച്യുതാനന്ദന്‍
Sunday, August 2, 2015 12:34 AM IST
തിരുവനന്തപുരം: അഴിമതിക്കാരായ രണ്ടു ചീഫ് എന്‍ജിയര്‍മാരെ സസ്പെന്‍ഡ് ചെയ്തതിന്റെ പേരില്‍ മന്ത്രിമാരായ പി.ജെ. ജോസഫും വി. കെ. ഇബ്രാഹിം കുഞ്ഞും പ്രതിഷേ ധം ഉയര്‍ത്തുന്നത് അഴിമതി മൂടിവയ്ക്കാനുള്ള സ്ഥിരം ശ്രമങ്ങളുടെ ഭാഗ മാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

കടലുണ്ടി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ആരോപണവിധേയരായ പൊതുമരാമത്ത്, ജലസേചന വകുപ്പ് ചീഫ് എ ന്‍ജിനിയര്‍മാരെയാണു സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു സസ്പെന്‍ഷന്‍. വിജിലന്‍സ് റിപ്പോ ര്‍ട്ട് അവഗണിക്കാന്‍ കഴിയാതിരുന്ന പശ്ചാത്തലത്തില്‍, ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര മന്ത്രി നിര്‍ബന്ധിതനാവുകയായിരുന്നു. ഇതിനെതിരേ കേരള കോണ്‍ഗ്രസ്, ലീഗ് മന്ത്രിമാരുടെ പ്രതികരണം വിചിത്രമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.