മറയൂരില്‍ കാട്ടുതീ; ഹെക്ടര്‍ കണക്കിനു വനം കത്തിനശിച്ചു
മറയൂരില്‍ കാട്ടുതീ; ഹെക്ടര്‍ കണക്കിനു വനം കത്തിനശിച്ചു
Sunday, August 2, 2015 12:34 AM IST
മറയൂര്‍: മറയൂര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്നു. കാന്തല്ലൂര്‍ റേഞ്ചിലെ ചിന്നവര- തീര്‍ഥമല ഭാഗങ്ങളിലാണ് കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആറരയോടെ മൈക്കിള്‍ഗിരി -ചാനല്‍മേട് ഭാഗത്തുനിന്നുമാണ് തീപടര്‍ന്നത്. രാത്രി ഏഴോടെ ഹെക്ടര്‍ കണക്കിന് കാട് തീപടര്‍ന്നു നശിച്ചു. അപ്രതീക്ഷിതമായി തീ പടര്‍ന്നിരിക്കുന്നതിനാല്‍ വനംവകുപ്പിനു കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിനു കഴിഞ്ഞിട്ടില്ല.

മറയൂര്‍ മേഖലയില്‍ കാലവര്‍ഷം ലഭിക്കാത്തതിനാല്‍ വേനല്‍ക്കാലത്തിനു സമാനമായ കാലാവസ്ഥയാണ് ഇപ്പോള്‍. മഴനിഴല്‍ പ്രദേശമായ മറയൂര്‍- ചിന്നാര്‍ പ്രദേശത്ത് കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഭാഗമായി കനത്ത മഴ അനുഭവപെടുമ്പോള്‍ സഹ്യപര്‍വതത്തിന്റെ കിഴക്കന്‍ ചരിവായ മറയൂരില്‍ നൂല്‍മഴ മാത്രമാണ് അനുഭവപ്പെട്ടുവന്നിരുന്നത്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഇത്തവണ ജൂണ്‍ ആദ്യവാരത്തില്‍ കനത്ത മഴയും പിന്നീട് വരള്‍ച്ചയുമായിരുന്നു.


വനത്തിനൂള്ളിലെ നീരുറവകള്‍ വറ്റിവരണ്ടതിനാലാണ് കാട്ടുതീ പടര്‍ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.