ബാര്‍ കോഴ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി
ബാര്‍ കോഴ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി
Sunday, August 2, 2015 12:34 AM IST
തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് റദ്ദ് ചെയ്യണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസിന്റെ അന്വേഷണഘട്ടത്തില്‍ മൊഴിമാറ്റിയ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ രാജ്കുമാര്‍ ഉണ്ണി ഉള്‍പ്പടെയുളളവരെ പ്രതിചേര്‍ത്തു തുടരന്വേഷണം നടത്തണം.


തുടരന്വേഷണം എസ്പി റാങ്കിനും മുകളിലുളള ഉദ്യോഗസ്ഥന് നല്‍കണമെന്നുമാണു ഹര്‍ജിയിലെ പ്രധാന ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.