ഓപ്പറേഷന്‍ രുചി
Sunday, August 2, 2015 12:36 AM IST
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാവിഭാഗം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ രുചി (ഞലൃശരശിേഴ ഡലെ ീള ഇവലാശരമഹ & ഒമൃാളൌഹ കിഴൃലറശലി) സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൂന്നിനു നടക്കും.

ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും.

ഓണക്കാല വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തും. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കു ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും.


ചെക്ക്പോസ്റുകളില്‍ പരിശോധന നടത്തും. പച്ചക്കറികളും മറ്റു ഭക്ഷ്യവസ്തുക്കളും കൊണ്ടുവരുന്ന വാഹനങ്ങളില്‍, ബന്ധപ്പെട്ട വ്യാപാരിയുടെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.

പച്ചക്കറിക്കടകളിലും ഭക്ഷണശാലകളിലും റെയ്ഡുകള്‍ ശക്തമാക്കും. കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.