മേമന്റെ വധശിക്ഷ: കാരാട്ടിനു നോട്ടീസ്
മേമന്റെ വധശിക്ഷ: കാരാട്ടിനു നോട്ടീസ്
Sunday, August 2, 2015 12:49 AM IST
തൃശൂര്‍: യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന പിന്‍വലിച്ചു പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു സിപിഎം നേതാവ് പ്രകാശ് കാരാട്ടിനു വക്കീല്‍ നോട്ടീസ്.

ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ അഡ്വ. ഡി.ടി. വെങ്കിടേശ്വരന്‍ മുഖേനയാണു നോട്ടീസ് അയച്ചിരിക്കുന്നത്.

രാഷ്ട്രപതിയെയും സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും അവഹേളിക്കുന്നതും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതുമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണു നോട്ടീസ്. മാധ്യമങ്ങള്‍ക്കു നല്‍കിയ പരസ്യ പ്രസ്താവനയിലും പാര്‍ട്ടി പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലുമാണു കാരാട്ടിന്റെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്. പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയുന്നില്ലെങ്കില്‍ സിവിലായും ക്രിമിനലായും കേസെടുക്കുമെന്നാണു നോട്ടീസിലെ മുന്നറിയിപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.