സ്വകാര്യ ഹജ്ജ് ക്വോട്ട: കേരളത്തില്‍ 58 ഗ്രൂപ്പുകള്‍ക്ക് അനുമതി
Sunday, August 2, 2015 12:52 AM IST
കൊണ്േടാട്ടി: ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് ക്വോട്ട കേന്ദ്ര വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കി. ആകെയുള്ള 36,000 ക്വോട്ടയില്‍ കേരളത്തിലെ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 4,556 ക്വോട്ട ലഭിക്കും. ഇതിനു പുറമെ മലയാളി ഹജ് ഗ്രൂപ്പുകള്‍ കേരളത്തിനു പുറത്തു നടത്തുന്നവരുടെ 2000ത്തോളം ക്വോട്ടയും ലഭിക്കും. ഏഴു വര്‍ഷവും അതില്‍ കൂടുതല്‍ ഹജ്ജ് ലൈസന്‍സ് ലഭിച്ചവര്‍ ഒന്നാം കാറ്റഗറിയായും അല്ലാത്ത ഗ്രൂപ്പുകളെ രണ്ടാം കാറ്റഗറിയായുമാണു നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം കാറ്റഗറിയിലെ 255 ഗ്രൂപ്പുകള്‍ക്ക് മൊത്തം ക്വോട്ടയുടെ 70% (25200 ക്വോട്ട) 98/99 ക്വോട്ട തോതിലും രണ്ടാം കാറ്റഗറിയിലെ 216 ഗ്രൂപ്പുകള്‍ക്കു മൊത്തം ക്വോട്ടയുടെ 30% (10800 ക്വോട്ട) 50 ക്വോട്ട തോതിലുമാണു നല്‍കപ്പെട്ടത്. രണ്ടാം കാറ്റഗറിയില്‍ യോഗ്യരായ 303 ഗ്രൂപ്പുകളില്‍നിന്ന് 216 പേര്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം കാറ്റഗറിയില്‍ 34ഉം രണ്ടാം കാറ്റഗറിയില്‍ 24മായി കേരളത്തില്‍നിന്നുള്ള 58 ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജിനു അനുമതി ലഭിച്ചു. ക്വോട്ട ലഭിച്ചവരുടെ ലിസ്റ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സ്വകാര്യ ഹജ്ജ് ക്വോട്ട: കേരളത്തില്‍ 58 ഗ്രൂപ്പുകള്‍ക്ക് അനുമതി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.