ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അലോട്ട്മെന്റ് നാലു വരെ
Sunday, August 2, 2015 1:05 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍/എയ്ഡഡ്/ സര്‍ക്കാര്‍ നിയന്ത്രിത സ്വശ്രയ എന്‍ജിനിയറിംഗ് കോളജുകളിലെ ഒഴിവുള്ള സീറ്റുകള്‍ നികത്താനുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു. നാലിന് ഉച്ചയ്ക്കു രണ്ടിന് അലോട്ട്മെന്റ് നടപടി തീരും. 2015ലെ എന്‍ജിനിയറിംഗ്- ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനു തയാറാക്കിയിട്ടുള്ള റാങ്ക് ലിസ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍, എന്‍ജിനിയറിംഗ്- ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരം സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിംഗ് ആര്‍ക്കിടെക്ചര്‍ കോളജുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ചവര്‍ ഒഴികെയുള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താനും നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത റദ്ദ് ചെയ്യാനുള്ള സൌകര്യം ഉണ്ടായിരിക്കും.

നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ എന്‍ജിനിയറിംഗ്- ആര്‍ക്കിടെക്ചര്‍ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റിലേക്കു പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ംംം.രലലസ ലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള ഇീിളശൃാ ബട്ടണ്‍ ക്ളിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ പുനഃക്രമീകരണം/റദ്ദാക്കല്‍ എന്നിവയ്ക്കുള്ള സൌകര്യം നാലിന് ഉച്ചയ്ക്ക് രണ്ടുവരെ ലഭ്യമാണ്. നാലിനു രണ്ടുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ അഞ്ചിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.


പ്രസ്തുത അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ എട്ടിനകം ഒടുക്കണം. ഫീസ്/ബാക്കി തുക അടച്ചതിനു ശേഷം വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/ കോളജില്‍ എട്ടിനു വൈകുന്നേരം അഞ്ചിനകം പ്രവേശനം നേടണം. ഇതിനായി രണ്ടാം ശനിയാഴ്ചയായ എട്ടിനു കോളജ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

മേല്‍പറഞ്ഞ വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരു കാരണവശാലും ഒഴിവുള്ള സീറ്റുകളില്‍ നികത്താനുള്ള അലോട്ട്മെന്റിനായി പരിഗണിക്കില്ല. എന്നാല്‍, മുന്‍ അലോട്ട്മെന്റ് പ്രകാരം എന്‍ജിനിയറിംഗ്- ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് ലഭിക്കുകയും കോളജുകളില്‍ പ്രവേശനം നേടുകയും ചെയ്തവരുടെ അലോട്ട്മെന്റ് നിലനിര്‍ത്തുന്നതായിരിക്കും.

എട്ടിനു ശേഷം സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ അതതു കോളജ് അധികാരികള്‍ക്കു സ്പോട്ട് അഡ്മിഷന്‍ മുഖേന ഓഗസ്റ് 15നകം നികത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2339101, 2339102, 2339103, 2339104 എന്നീ ഹെല്‍പ്പ്ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.