കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
Sunday, August 2, 2015 1:20 AM IST
നെടുങ്കണ്ടം: കമ്പംമെട്ട് ചെക്കുപോസ്റുവഴി ബസില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ കമ്പംമെട്ട് പോലീസ് പിടികൂടി. ചേര്‍ത്തല എഴുപുന്നതെക്ക് അയ്യനാട്ടുപറമ്പില്‍ അജേഷ്(31), കോട്ടാത്തുകോളനി സുമേഷ്(30) എന്നിവരാണ് അറസ്റിലായത്. ഇവരില്‍നിന്നും രണ്ടുകിലോ കഞ്ചാവാണ് പിടികൂടിയത്.

ഇന്നലെ രാവിലെ എട്ടരയോടെ കമ്പംമെട്ട് എസ്ഐ പി.കെ. അസീസ്, എഎസ്ഐമാരായ മുരളീധരന്‍ നായര്‍, ടി.ജെ. ചാക്കോ, ബിജു ഇമ്മാനുവേല്‍, സോമരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. കമ്പം - കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ ഇവരുടെ ബാഗില്‍ കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.


പലതവണ ഇവര്‍ കേരളത്തിലേക്ക് ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിരുന്നതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.