ദണ്ഡപാണി അസോസിയേറ്റ്സ് തോറ്റുകൊടുത്തിട്ടുള്ള കേസുകള്‍ വ്യക്തമാക്കണമെന്ന്
ദണ്ഡപാണി അസോസിയേറ്റ്സ് തോറ്റുകൊടുത്തിട്ടുള്ള കേസുകള്‍ വ്യക്തമാക്കണമെന്ന്
Monday, August 3, 2015 12:14 AM IST
തിരുവനന്തപുരം: എജിയുടെ ഉടമസ്ഥതയിലുള്ള അഭിഭാഷക സ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്സ്, സര്‍ക്കാരിനെതിരായ എത്ര കേസില്‍ ഹൈക്കോടതിയില്‍ ഹാജരായിട്ടുണ്െടന്നും അതില്‍ എത്ര കേസുകള്‍ തോറ്റുകൊടുത്തിട്ടുണ്െടന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നു പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെതിരേ ഹൈക്കോടതി രണ്ടാം തവണയും അതിനിശിതമായ വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാരിനെതിരായ കേസില്‍നിന്ന് ഒഴിയുന്നതായി എ ജിയുടെ മകന്‍ പറഞ്ഞത്. ഇതിന്റെയര്‍ഥം, മുമ്പ് എജി കെ.പി. ദണ്ഡപാണിയും അദ്ദേഹത്തിന്റെ കീഴിലുള്ള അഭിഭാഷകരും ഹാജരായ പല കേസുകളിലും സര്‍ക്കാരിനെതിരേ അദ്ദേഹത്തിന്റെ മകനടക്കം ദ ണ്ഡപാണി അസോസിയേറ്റ്സി ലെ പല അഭിഭാഷകരും കോടതിയില്‍ ഹാജരായിട്ടുണ്െട ന്നാണ്. ഇതുമൂലം നിരവധി കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കുകയും അതിനുവേണ്ടി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുകയും ചെയ്തിട്ടുണ്ട്.


ഇക്കാര്യങ്ങള്‍ അക്കമിട്ടു ജനങ്ങളോടു തുറന്നുപറയാന്‍ മുഖ്യമന്ത്രി ആര്‍ജവം കാട്ടണമെന്നു വി.എസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.