ഓപ്പറേഷന്‍ രുചി: 17 സ്ഥാപനങ്ങള്‍ പൂട്ടിച്ചു
Monday, August 3, 2015 12:19 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി സംസ്ഥാനത്ത് 28 മുതല്‍ 31 വരെ ഹോട്ടലുകള്‍, റസ്ററന്റുകള്‍, ബേക്കറികള്‍ തുടങ്ങിയവയുള്‍പ്പെടെ 735 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

ശുചിത്വമില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നതും ഭക്ഷ്യവിഷബാധയുണ്ടാകാന്‍ സാധ്യതയുള്ളതുമായ വിവിധ ജില്ലകളിലെ 17 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും അടച്ചുപൂട്ടുകയും ചെയ്തു.

237 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം ലംഘിക്കപ്പെട്ടതായി കാണപ്പെട്ട 26 ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകളെടുത്ത് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ലഘുവായ കുറ്റങ്ങള്‍ കണ്െടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം 4,21,500 രൂപ പിഴ ചുമത്തി.

ഓണവിപണിയെ ലക്ഷ്യമാക്കിയെത്തുന്ന ഭക്ഷ്യപദാര്‍ഥങ്ങളില്‍ അനുവദനീയമല്ലാത്ത രാസപദാര്‍ഥങ്ങളും കൃത്രിമ നിറങ്ങളും ചേര്‍ത്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.


വിപണിയില്‍ ലഭ്യമായിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ക്കെതിരെയുള്ള പരാതികള്‍ തിരുവനന്തപുരം -8943346181, കൊല്ലം -8943346182, പത്തനംതിട്ട -8943346183, ആലപ്പുഴ -8943346184, കോട്ടയം -8943346185, ഇടുക്കി -8943346186, എറണാകുളം -8943346187, തൃശൂര്‍ -8943346188, പാലക്കാട് -8943346189, മലപ്പുറം -8943346190, കോഴിക്കോട് -8943346191, വയനാട് -8943346192, കണ്ണൂര്‍ -8943346193, കാസര്‍കോട് -8943346194, മൊബൈല്‍ വിജിലന്‍സ് സ്ക്വാര്‍ഡ്, തിരുവനന്തപുരം -8943346195, മെബൈല്‍ വിജിലന്‍സ് സ്ക്വാര്‍ഡ്, എറണാകുളം -8943346196, മൊബൈല്‍ വിജിലന്‍സ് സ്ക്വാര്‍ഡ് കോഴിക്കോട് -8943346197, ജോയിന്റ് കമ്മീഷണര്‍ -8943341130, 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറിലോ അറിയിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.