ഒഴുക്കില്‍പ്പെട്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മരിച്ചു
Monday, August 3, 2015 12:22 AM IST
കോലഞ്ചേരി: ചിക്കമംഗളൂരില്‍ ഭദ്രാനദിയില്‍ ഒഴുക്കില്‍പ്പെട്ടുകോയമ്പത്തൂരില്‍ എന്‍ജിനിയറിംഗിനു പഠിക്കുന്ന മല യാളി വിദ്യാര്‍ഥി മരി ച്ചു. ഐരാപുരം കവളക്കാട്ട് വി.എന്‍. വിജയന്റെ മകന്‍ അരവിന്ദ് വിജയനാണു (21)മരിച്ചത്. കോയമ്പത്തൂര്‍ മഹാരാജാ എന്‍ജിനിയറിംഗ് കോളജിലെ നാലാം സെമസ്റര്‍ വിദ്യാര്‍ഥിയായ അരവിന്ദ് ഹോസ്റലിലെ പത്ത് സുഹൃത്തുക്കള്‍ക്കൊ പ്പം അഞ്ചു ബൈക്കുകളിലായി മൈസൂരില്‍ വിനോദ യാത്ര പോയി മടങ്ങും വഴിയായിരുന്നു അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ചിക്കമംഗളൂരിലെത്തിയപ്പോള്‍ അരവിന്ദും സംഘത്തിലെ മറ്റൊരു വിദ്യാര്‍ഥിയും ഭദ്രാനദിയില്‍ കുളിക്കാനിറങ്ങുകയും ചുഴിയില്‍പ്പെടുകയുമായിരുന്നു.


ഇന്നലെ ഉച്ചയ്ക്ക് രണ്േടാടെയാണു കര്‍ണാടകയിലെ മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ ചുഴിയില്‍ കറങ്ങി നിന്ന അരവിന്ദിന്റെ മൃതദേഹം കരയ്ക്കെത്തിച്ചത്. അരവിന്ദിന്റെ സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.

അരവിന്ദിന്റെ പിതാവ് വിജയന്‍ ബിജെപി കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റാണ്. മാതാവ്: മിനി, പട്ടിമറ്റം ചെങ്ങര തകരപ്പറമ്പില്‍ കുടുംബാഗം. സഹോദരി: മാളവിക, മണ്ണൂര്‍ ഗാര്‍ഡിയന്‍ ഏഞ്ചല്‍ സ്കൂള്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.