ആഹാരമെന്നു കരുതി എലിവിഷം കഴിച്ച കുട്ടി മരിച്ചു
ആഹാരമെന്നു കരുതി എലിവിഷം കഴിച്ച കുട്ടി മരിച്ചു
Monday, August 3, 2015 12:22 AM IST
കാട്ടാക്കട: ആഹാരമെ ന്നു കരുതി എലിവിഷം കഴിച്ച മൂന്നു വയസുകാരി മ രിച്ചു. തച്ചോട്ടുകാവ് പെരുകാവ് കാവലോട്ടുകോ ണം കിഴക്കിന്‍കര പുത്തന്‍ വീട്ടില്‍ ഷാജി- പ്രസീദ ദമ്പതികളുടെ മകള്‍ അനഘ(മൂന്ന് )യാണു മരിച്ചത്. അമ്മൂമ്മയുടെ വീട്ടില്‍ കളിക്കുന്നതിനിടെ എലിവിഷം കഴിക്കുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവരുടെ വീടിനടുത്ത് പ്രസീദയുടെ അമ്മൂമ്മ ലീലയുടെ വീട്ടില്‍ അനഘ കളിക്കാന്‍ പോയത്. അവിടെ വച്ചിരുന്ന എലിവിഷം ബാര്‍ രൂപത്തിലുള്ളതായിരുന്നു. ഇതു ഭക്ഷണമാണെന്നു കരുതി കഴിക്കുകയായിരുന്നു. തുടര്‍ന്ന് അസ്വാ സ്ഥ്യം അനുഭവപ്പെട്ട അനഘ ഉച്ചത്തില്‍ നിലവിളിച്ചു. അമ്മ പ്രസീദ ഓടിയെത്തിയപ്പോഴേക്കും കുഞ്ഞ് ഛര്‍ദിച്ചു കുഴഞ്ഞു വീണിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു.


രണ്ടു വയസുള്ള ആകാശ്, അഖിലേഷ് എന്നീ ഇരട്ടകള്‍ സഹോദരങ്ങളാണ്. അച്ഛന്‍ ഷാജി വിദേശത്താണ്. കാട്ടാക്കട സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.