കൈപ്പുസ്തകം ലഭിക്കാത്തതിനു സര്‍ക്കാര്‍ ഉത്തരവാദിയല്ല: വിദ്യാഭ്യാസമന്ത്രി
കൈപ്പുസ്തകം ലഭിക്കാത്തതിനു സര്‍ക്കാര്‍ ഉത്തരവാദിയല്ല: വിദ്യാഭ്യാസമന്ത്രി
Monday, August 3, 2015 12:25 AM IST
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു വരികയാണെന്നു മന്ത്രി പി.കെ. അബ്ദുറബ്. അധ്യാപകര്‍ക്കു കൈപ്പുസ്തകം ലഭിക്കാത്തതിനു സര്‍ക്കാര്‍ ഉത്തരവാദിയല്ല. എല്ലാ അധ്യാപകര്‍ക്കുമുള്ള കൈപ്പുസ്തകം വിതരണം ചെയ്തിട്ടുണ്െടന്നും ഏതെങ്കിലും ഒരാള്‍ക്കു കിട്ടാത്തതിനെ പെരുപ്പിച്ചു കാണിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട്ടു പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി ജൂണിയര്‍, സീനിയര്‍ അധ്യാപകരുടെ പ്രശ്നം താന്‍ മന്ത്രിയായ ശേഷം ഉണ്ടായതല്ല. ഇതിന്റെ പേരില്‍ മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടന സമരം നടത്തുന്നതായി അറിയില്ല. സംഘടനയുടെ വിവിധ ആവശ്യങ്ങളില്‍ ഇക്കാര്യവും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.