കുഫോസില്‍ നിയമനം
Monday, August 3, 2015 12:27 AM IST
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍, വിവിധ സ്കൂള്‍ ഡയറക്ടര്‍മാര്‍, പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഒരൊഴിവാണുള്ളത്. സ്കൂള്‍ ഫിനഷറീസ് റിസോഴ്സ് മാനേജ്മെന്റ്, സ്കൂള്‍ ഓഫ് അക്വാട്ടിക് ഫുഡ് പ്രോഡക്ട്സ് ആന്‍ഡ് ടെക്നോളജി, സ്കൂള്‍ ഓഫ് ഓഷ്യന്‍ സ്റഡീസ് ആന്‍ഡ് ടെക്നോളജി, സ്കൂള്‍ ഓഫ് ഓഷ്യന്‍ എന്‍ജിനിയറിംഗ് ആന്‍ഡ് അണ്ടര്‍വാട്ടര്‍ ടെക്നോളജി, സ്കൂള്‍ ഓഫ് ഫിഷറി എന്‍വയോണ്‍മെന്റ് എന്നീ സ്കൂളുകളിലേക്കാണു ഡയറക്ടര്‍മാരെ നിയമിക്കുന്നത്.


ഫിഷ് പ്രോസസിംഗ് ടെക്നോളജി വകുപ്പിലാണ് പ്രഫസറുടെയും അസോസിയേറ്റ് പ്രഫസറുടെയും ഒഴിവുള്ളത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ് 10. യോ ഗ്യത, പ്രവൃത്തിപരിചയം, അപേക്ഷാഫീസ്, അപേക്ഷാ ഫോമിന്റെ മാതൃക, അപേക്ഷ അയയ്ക്കേണ്ട വിധം എന്നീ വിശദാംശങ്ങള്‍ ംംം. സൌളീ.മര.ശി വെബ്സൈറ്റില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.