ഭൂപതിവു ഭേദഗതി ചട്ടം പിന്‍വലിക്കണം: ടി.എന്‍. പ്രതാപന്‍
ഭൂപതിവു ഭേദഗതി ചട്ടം പിന്‍വലിക്കണം: ടി.എന്‍. പ്രതാപന്‍
Tuesday, August 4, 2015 12:30 AM IST
തിരുവനന്തപുരം: കേരള ഭൂപതിവ് ഭേദഗതി ചട്ടം 2015 പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എംഎല്‍എ മുഖ്യമന്ത്രി ഉമ്മന്‍ ചാ ണ്ടിക്കു കത്തയച്ചു. പുതിയ വി ജ്ഞാപനം തീരദേശ മേഖലയില്‍ 40 വര്‍ ഷമായി പട്ടയത്തിനായി കാത്തിക്കു ന്ന ആയിരക്കണക്കിനു പാവപ്പെട്ടവരോടു ചെയ്ത കടുത്തവിവേചന മാണ്. ഭൂരഹിതരായ കൃഷിക്കാര്‍ ക്ക് കൃഷി ഭൂമിയും വീടുവയ്ക്കാന്‍ ഭൂമിയും നല്‍കുന്നതിനാണ് 1964ല്‍ ഭൂപതിവു നിയമംകൊണ്ടുവന്നത്.

2015 ജൂണില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ റവന്യൂ ഭൂമി കൈയേ റ്റങ്ങളും പാട്ടകാലാവധി തീര്‍ന്നശേഷം അനധികൃതമായി കൈവശം വയ്ക്കുന്ന ഭൂമികളും പതിച്ചുനല്‍കാനുംപുതിയ ചട്ടത്തില്‍ വ്യവ സ്ഥയുണ്െടന്നാണു മനസിലാകുന്ന ത്. ഇതിലൂടെ 2005 വരെയുള്ള കൈയേറ്റത്തിനു സാധൂകരണം നല്‍കുകയാണ്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇതിലൂടെ സര്‍ക്കാരിനു നഷ്ടപ്പെടുന്നത്. ഭൂസംരക്ഷണ നിയമംതന്നെ അപ്രസക്തമാക്കുന്നതാ ണ് ഈ തീരുമാനം. കേരളത്തിലെ പൊതുഭൂമി സംരക്ഷണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കലാണിത്.


ദൂരവ്യാപകമായ പ്രത്യാഘാത ങ്ങളുണ്ടാക്കുന്ന നിയമം നിയമ സഭ യിലോ പാര്‍ട്ടി, മുന്നണി യോഗങ്ങളിലോ ചര്‍ച്ച ചെയ്തിട്ടില്ല. അടിയന്തരമായി ഉത്തരവ് പിന്‍വലിക്കണമെ ന്ന് ടി.എന്‍. പ്രതാപന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.