കര്‍ഷകശബ്ദമായി മോചനയാത്ര; ഉജ്വല വരവേല്പ്
കര്‍ഷകശബ്ദമായി മോചനയാത്ര; ഉജ്വല വരവേല്പ്
Tuesday, August 4, 2015 12:36 AM IST
കോട്ടയം: കര്‍ഷക ജനതയ്ക്കുവേണ്ടി ഭരണകൂടങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കാര്‍ഷിക മേഖലയോ ടുള്ള അവഗണനയ്ക്കും മതതീവ്രവാദത്തിനും അഴിമതിക്കുമെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മോചനയാത്രയ്ക്ക് കോട്ടയം തിരുനക്കര മൈതാനത്തു നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ജോസഫ് പെരുന്തോട്ടം. കാര്‍ഷിക മേഖലയെ അവഗണിക്കുന്നതു ജനതയുടെ നട്ടെല്ലു തകര്‍ക്കുന്നതിനു തുല്യമാണ്. കര്‍ഷകര്‍ക്കു അധ്വാനത്തിന്റെ ഫലം ലഭിക്കുന്നില്ല. ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലാണു കര്‍ഷകര്‍.

ലോകത്തിനു മുന്നില്‍ മതേതര രാഷ്ട്രമായി നിലകൊള്ളുന്ന ഇന്ത്യയില്‍ വര്‍ഗീയശക്തി പ്രാപിച്ചിരിക്കുന്നു. ഭീകരപ്രവര്‍ത്തനം ആരെ യും രക്ഷിക്കില്ല. ഗര്‍ഭഛിദ്ര നിരോധ ന നിയമം പാസാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം രാജ്യത്തിന്റെ സംസ്കാരത്തിനു മേലുള്ള കടന്നുകയറ്റമാണ്. ഗര്‍ഭഛിദ്രത്തേക്കാള്‍ വലിയ ഭീകര പ്രവര്‍ത്തനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. തിന്മകള്‍ക്കെതിരേ പോരാടുകയാണു കത്തോലിക്കാ കോണ്‍ഗ്രസിന്റെ മോചനയാത്രയുടെ ലക്ഷ്യം. അവഗണന നേരിടുന്ന കര്‍ഷകസമൂഹത്തിനുവേണ്ടി ഒന്നിച്ചുനിന്നു പോരാടുകയെന്ന സന്ദേശമാണ് മോചനയാത്രയുടേത്. - അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ വി. വി. അഗസ്റിന്‍ മറുപടി പ്രസംഗംനടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ വിഷയമവതരിപ്പിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി സന്ദേശം നല്കി. ചങ്ങനാശേരി അതിരൂപതാ പ്രസിഡന്റ് ക്യാപ്റ്റന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി, കോട്ടയം അതിരൂപതാ പ്രസിഡന്റ് പ്രഫ.ജോയി മുപ്രാപ്പള്ളില്‍, സംസ്ഥാന സെക്രട്ടറി സൈബി അക്കര, വൈസ് പ്രസിഡന്റ് ഷാജു അലക്സ്, സംസ്ഥാന ട്രഷറര്‍ ജോസുകുട്ടി മാടപ്പിള്ളി, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, സ്റീഫന്‍ ജോര്‍ജ്, തങ്കച്ചന്‍ പൊന്‍മാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ രാവിലെ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍നിന്നു പുനരാരംഭിച്ച മോചനയാത്ര വികാരി ഫാ. സിറിയക് കോട്ടയില്‍ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്നു തെള്ളകം, പാറമ്പുഴ, കുടമാളൂര്‍, മൂടിയൂര്‍ക്കര, മാന്നാനം, കൈപ്പുഴ, നീണ്ടൂര്‍, കല്ലറ, ഏറ്റുമാനൂര്‍, വെട്ടിമുകള്‍, കട്ടച്ചിറ, കിടങ്ങൂര്‍, പുന്നത്തുറ, അയര്‍ക്കുന്നം, വടവാതൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് മോചനയാത്ര കോട്ടയം ലൂര്‍ദ് പള്ളിയില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്നു കോട്ടയം ലൂര്‍ദ് പള്ളിയില്‍നിന്നു സമ്മേളന നഗരിയിലേക്കു നടന്ന ജാഥ ഫൊറോന വികാരി റവ.ഡോ.ജോസഫ് മണക്കളം ഫ്ളാഗ് ഓഫ് ചെയ്തു. നൂറുകണക്കിനു പേര്‍ പങ്കെടുത്തു. അതിരമ്പുഴ ഫൊറോന പ്രസിഡന്റ് ചാക്കോച്ചന്‍, കോട്ടയം ഫൊറോന പ്രസിഡന്റ് മാത്യു കുന്നേല്‍, കുടമാളൂര്‍ ഫൊറോന പ്രസിഡന്റ് സാബു മാത്യു, കൈപ്പുഴ ഫൊറോന പ്രസിഡന്റ് തോമസ് കോട്ടൂര്‍, ഇടയ്ക്കാട് ഫൊറോന പ്രസിഡന്റ് സാജു കല്ലുപുര, കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ് ഷോണി പുത്തൂര്‍, ജോസ് മുക്കം, അഡ്വ.സിബി വെട്ടൂര്‍, അഡ്വ.പി.പി. ജോസഫ് എന്നിവര്‍ യാത്രയ്ക്കു നേതൃത്വം നല്കി.


ഇന്നു രാവിലെ 8.30നു കോതനല്ലൂരില്‍നിന്നു പുനരാരംഭിക്കുന്ന മോചനയാത്ര കുറുപ്പന്തറ, മുട്ടുചിറ, കടുത്തുരുത്തി, ഫാത്തിമപുരം, കുറവിലങ്ങാട്, മോനിപ്പള്ളി, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, പാലയ്ക്കാട്ടുമല, പാലാ, ഇടപ്പാടി, ഭരണങ്ങാനം, പനയ്ക്കപ്പാലം വഴി അരുവിത്തുറയില്‍ സമാപിക്കും.

കര്‍ഷകരെ അവഗണിക്കുന്ന നിലപാട് അപകടകരം: മാര്‍ ജോസ് പൊരുന്നേടം

കല്‍പ്പറ്റ/പുല്‍പ്പള്ളി/മാനന്തവാടി/ സുല്‍ത്താന്‍ ബത്തേരി: കര്‍ഷകരെ അവഗണിക്കുന്ന അധികൃതരുടെ നിലപാട് അപകടകരമാണെ ന്നും കര്‍ഷകരുടെ ക്ഷേമവും രക്ഷയും സര്‍ക്കാര്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും മാനന്തവാടി രൂപ താധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വടക്ക ന്‍മേഖലാ മോചനയാത്രയുടെ മാന ന്തവാടി രൂപതയിലെ പര്യടനപരി പാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട്ടിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്നു നടിക്കരുത്. അനുദിനം അവശതയിലേക്കു കൂപ്പുകുത്തുന്ന കര്‍ഷകരെയും കാര്‍ഷിക മേഖല യെയും സംരക്ഷിക്കാനും പ്രതിസ ന്ധി പരിഹരിക്കുന്നതിനും അധികൃതര്‍ക്കു കടമയുണ്ട്. വയനാടിനെ പുരോഗതിയിലേക്കും ഉയര്‍ച്ചയിലേ ക്കും നയിച്ചതില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും വലിയ പ ങ്കുണ്ട്. എന്നാല്‍, അക്കാ ര്യം ഉദ്യോ ഗസ്ഥരെപ്പോലെ തന്നെ നേതാക്ക ളും മറക്കുകയാണ്.

എന്തുകൊണ്ടാണെന്നറിയില്ല ജില്ലയില്‍ ഉന്നതസ്ഥാനങ്ങളിലിരിക്കു ന്ന പല ഉദ്യോഗസ്ഥരും കര്‍ഷകരെ ശത്രുക്കളെപ്പോലെയാണു കാണുന്നത്. അക്കാര്യങ്ങള്‍ ശ്രദ്ധിക്കാനും അവരെ നിയന്ത്രിക്കാനും നേതാക്ക ളും ജനപ്രതിനിധികളും വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ലഭിക്കുന്നുണ്െടന്ന് ഉറപ്പു വരുത്തേണ്ട ചുമതല ജനപ്രതിനിധികള്‍ക്കുണ്ട്. കാര്‍ഷികമേഖല തളര്‍ന്നാല്‍ അത് സമൂഹത്തിന്റെ തളര്‍ച്ചയാണെന്നു നാം തിരിച്ചറിയണം- അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് മാമ്പള്ളി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ് റ്റന്‍ അഡ്വ. ബിജു പറയന്നിലം, ദേവസ്യ കൊണ്േടാല, അഡ്വ.എല്‍ബി മാത്യു, കത്തോലിക്കാ കോണ്‍ഗ്രസ് രൂപത സെക്രട്ടറി സൈമണ്‍ ആനപ്പാറ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങള്‍ ജാഥയ്ക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.