ഹെല്‍ത്ത് ടൂറിസം രാജ്യാന്തര സമ്മേളനം കൊച്ചിയില്‍
Tuesday, August 4, 2015 12:37 AM IST
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിക്കുന്ന കേരള ഹെല്‍ത്ത് ടൂറിസം 2015 കൊച്ചിയില്‍ നടക്കും. ഒക്ടോബറിലാണു സമ്മേളനവും അതിനോടനുബന്ധിച്ചുള്ള പ്രദര്‍ശനവും.

ആരോഗ്യ വിനോദസഞ്ചാര രംഗത്തു കേരളത്തെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനു സാധിച്ചിട്ടുണ്െടന്നു സിഐഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഹരീഷ് പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.