എംജി യൂണിവേഴ്സിറ്റിയില്‍ 28 കോടി രൂപയുടെ കോംപ്ളക്സിനു കലാമിന്റെ പേരു നല്‍കും
Tuesday, August 4, 2015 12:39 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിലുള്ള 14 അന്തര്‍ വൈജ്ഞാനിക ഗവേഷണ കേന്ദ്രങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി 28 കോടി രൂപ ചെലവില്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്ന കണ്‍വേര്‍ജന്‍സ് അക്കാഡമിയ കോംപ്ളക്സിന് അന്തരിച്ച മുന്‍ പ്രസിഡന്റ് ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേര് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നു വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍.

അസംബ്ളി ഹാളില്‍ ഇന്നലെ നടന്ന ഡോ.കലാം അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ രാഷ്ട്രത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ഡോ.കലാമിനു കേരളവുമായി അഭേദ്യബന്ധമാണുള്ളത്. കേരളത്തെ ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ന്നു ബഹിരാ കാശ ശാസ്ത്രപഠനകേന്ദ്രത്തിന്റെ യും കേന്ദ്രബിന്ദുവായി മാറ്റുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ഉദ്ഘാടനം ചെയ്തതും കലാമാണെന്നും വിസി ഡോ.ബാബു സെബാസ്റ്യന്‍ പറഞ്ഞു.


പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ജോര്‍ജ് വര്‍ഗീസ്, പ്രഫ.ടി.വി.തുളസീധരന്‍, ഫിനാന്‍സ് ഓഫീസര്‍ എബ്രഹാം ജെ.പുതുമന, പ്രഫ.ഒ.എം.മാത്യു, ജോയിന്റ് രജിസ്ട്രാര്‍ മിനി ആര്‍.പിള്ള, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ജി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.