ഭൂപരിഷ്കരണ ഭേദഗതി ക്വാറി മാഫിയകളെ സഹായിക്കാന്‍ : കാനം രാജേന്ദ്രന്‍
ഭൂപരിഷ്കരണ ഭേദഗതി ക്വാറി മാഫിയകളെ സഹായിക്കാന്‍ : കാനം രാജേന്ദ്രന്‍
Tuesday, August 4, 2015 12:39 AM IST
തിരുവനന്തപുരം: കേരള ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതിചെയ്തുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ആശങ്ക ഉളവാക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രസ്തുത ചട്ടങ്ങളി ലെ സെക്ഷന്‍ 7ന് വരുത്തിയ ഭേദഗതി സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തിക്കൊണ്ടുള്ളതാണ്. അതേ വകുപ്പില്‍ 7(ബി) ആയി പുതുതായി ചേര്‍ത്തിട്ടുള്ള വകുപ്പ് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കൃഷിക്കാരന്റെ പേരുപറഞ്ഞ് മാഫിയ സംഘങ്ങള്‍ക്കു ഭൂമി ദാനം ചെയ്യാനുള്ള ഗൂഢാലോചനയാണു ഭേദഗതിക്കു പിന്നിലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.