സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം: ഹൈറേഞ്ച് സംരക്ഷണ സമിതി
Tuesday, August 4, 2015 12:41 AM IST
കട്ടപ്പന: പരിസ്ഥിതിലോല മേഖലകള്‍ നിശ്ചയിച്ചു സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെന്ന നിലയില്‍ അങ്ങ് എടുത്തിട്ടുള്ള നിലപാടുകളെ സംശയിക്കുന്നില്ല. എന്നാല്‍, സര്‍ക്കാര്‍ താത്പര്യം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരില്‍ ഒരുവിഭാഗം നടത്തുന്ന ശ്രമങ്ങള്‍ സംശയകരമാണ്. ജൂലൈ 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സര്‍വകക്ഷി യോഗത്തിന്റെ മിനിറ്റ്സില്‍ നടത്തിയിരിക്കുന്ന കൃത്രിമം സംശയം വര്‍ധിപ്പിക്കുന്നുണ്ട്.


ഉദ്യോഗസ്ഥതലത്തില്‍ അട്ടിമറിനീക്കം വ്യക്തമായ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ പുതിയ റിപ്പോര്‍ട്ടും മാപ്പും പ്രസിദ്ധീകരിക്കണമെന്നു കത്തില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.