ജസ്റീസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവ് വിളിച്ചുവരുത്താന്‍ നിര്‍ദേശമില്ലെന്നു രജിസ്ട്രര്‍
Tuesday, August 4, 2015 12:42 AM IST
കൊച്ചി: അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരായ ജസ്റീസ് അലക്സാണ്ടര്‍ തോമസിന്റെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍ ബന്ധപ്പെട്ട ഹര്‍ജികളിലെ ഇടക്കാല ഉത്തരവും മറ്റു രേഖകളും വിളിച്ചുവരുത്തിയെന്ന വാര്‍ത്ത ശരിയല്ലെന്നു ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്‍ അറിയിച്ചു. വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം സംബന്ധിച്ചു ജസ്റീസ് അലക്സാണ്ടര്‍ തോമസിന്റെ പരിഗണനയിലുള്ള അഞ്ച് ഹര്‍ജികളിലെ രേഖകളോ ഉത്തരവുകളോ രജിസ്ട്രിയില്‍നിന്നു ചീഫ് ജസ്റീസ് ആവശ്യപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട യാതൊരു റിപ്പോര്‍ട്ടും രജിസ്ട്രി ഫയല്‍ ചെയ്തിട്ടില്ലെന്നും രജിസ്ട്രാറുടെ പത്രക്കുറിപ്പില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.