പെരുമ്പാവൂര്‍: സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലും കവര്‍ച്ച നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റിലായി. അയ്യമ്പുഴ നടുവട്ടം മൂത്തേടന് വീട്ടില്‍ ബേബി (67) ആണ് കാലടി പോലീസിന്റെ പിടിയിലായത്. എറണാകുളം, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന പ്രതിയെ കാലടി ടൌണില്‍ നിന്നാണ് ഇന്നലെ പുലര്‍ച്ചെ അറസ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍ നിന്നു ഭണ്ഡാരത്തില് നിന്നു മോഷ്ടിച്ച 11,000 രൂപയുടെ 20 രൂപയുടെയും 10 രൂപയുടെയും നോട്ടുകളും 200 രൂപയുടെ നാണയങ്ങളും ഒരു മൊബൈല്‍ ഫോണും പൊലീസ് കണ്െടടുത്തു. ഇതു കഴിഞ്ഞ ജൂലൈ 10ന് ചോറ്റാനിക്കര പോലീസ് സ്റേഷന് പരിധിയിലെ തിരുവാങ്കുളം യാക്കോബായ പള്ളിയില്‍ നിന്നു മോഷ്ടിച്ചതാണെന്നു പ്രതി പോലീസിനോടു സമ്മതിച്ചു.
പള്ളിയില്‍ നിന്നു 1,25,000 രൂപയും, 40 ഗ്രാം സ്വര്‍ണവുമാണ് പ്രതി മോഷ്ടിച്ചത്. ഇയാള്‍ 2008-ല്‍ അങ്കമാലി പോലീസ് സ്റേഷന് പരിധിയിലെ ശിവജിപുരം അമ്പലത്തിലെ ദേവിവിഗ്രഹത്തിലെ തിരുവാഭരണം ഉള്‍പ്പെടെ 24 ഗ്രാം സ്വര്‍ണവും, 2014 ഓഗസ്റില്‍ കോട്ടയം ജില്ലയിലെ ചിങ്ങവനം പോലീസ് സ്റേഷന് പരിധിയിലെ പാക്കിലെ യാക്കോബായ പള്ളി കുത്തിത്തുറന്ന് 32,000 രൂപയും, 20 ഗ്രാം സ്വര്‍ണാഭരണങ്ങളും, 2014 ജൂലൈയില്‍ കോട്ടയം വെള്ളൂര്‍ പോലീസ് സ്റേഷന് പരിധിയിലെ പെരുവ യാക്കോബായ പള്ളി കുത്തിത്തുറന്ന് 40,000 രൂപയും, മൂന്നു ഗ്രാം സ്വര്‍ണതാലിയും, 2013 മാര്‍ച്ചില്‍ കൂത്താട്ടുകുളം പോലീസ് സ്റേഷന് പരിധിയിലുള്ള ചോരക്കുഴി യാക്കോബായ പള്ളി കുത്തിത്തുറന്ന് 40,000 രൂപയും പ്രതി അപഹരിച്ചിട്ടുണ്െടന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മോഷണം നടത്തി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതി തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയിലും, പെരുമ്പാവൂരിലുമായാണ് വില്പന നടത്തിയിരുന്നത്. ഈ തൊണ്ടിമുതലുകള്‍ പോലീസ് കണ്െടടുത്തിട്ടുണ്ട്. അറസ്റിലായ ബേബി എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, കോടനാട്, കുറുപ്പംപടി, പിറവം, കാലടി, അങ്കമാലി, തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, ചാലക്കുടി, കുന്നംകുളം, പുതുക്കാട്, കൊരട്ടി, ഇടുക്കി ജില്ലയിലെ അടിമാലി എന്നീ പോലീസ് സ്റേഷനുകളില്‍ 30ഓളം കേസിലെ പ്രതിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.