ബിയര്‍- വൈന്‍ വിവാദം: നഗരസഭാ ചെയര്‍മാനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
Wednesday, August 5, 2015 12:37 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍മാനും കോണ്‍ഗ്രസ് അംഗവുമായ എസ്.എസ്. ജയകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെപിസിസി പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തു.

ജയകുമാറിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള പരാതികളെ സംബന്ധിച്ച് അന്വേഷണം നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ്ബാബു, കണ്‍വീനറും ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ബാബുപ്രസാദ്, സെക്രട്ടറി എം.എം. നസീര്‍ എന്നിവര്‍ അംഗങ്ങളായ ഉപസമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷനെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.


നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ഹോട്ടലിന് ബിയര്‍- വൈന്‍ പാര്‍ലര്‍ ആരംഭിക്കാന്‍ എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൌണ്‍സിലില്‍ തുടങ്ങിയ വിവാദമാണ് ഇപ്പോള്‍ ചെയര്‍മാനെതിരേയുള്ള നടപടികള്‍ വരെയെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.