കാര്‍ഷികമേഖലയ്ക്കായി കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തിറങ്ങണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കാര്‍ഷികമേഖലയ്ക്കായി കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തിറങ്ങണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Wednesday, August 5, 2015 12:38 AM IST
കുറവിലങ്ങാട്: കാര്‍ഷികമേഖലയുടെ മുന്നേറ്റത്തിനായി കത്തോലിക്കാ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങണമെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന മോചനയാത്രയ്ക്കു കുറവിലങ്ങാട്ട് നല്‍കിയ സ്വീകരണത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. സമസ്തമേഖലയിലും നേതൃത്വം നല്‍കാന്‍ കത്തോലിക്ക കോണ്‍ഗ്രസിനു കഴിയണം. മതതീവ്രവാദ നിലപാടിനെതിരേ ശക്തമായി പ്രതികരിക്കണം. കത്തോലിക്കാ കോണ്‍ഗ്രസിനെ ഒരു മൂലയിലിരുത്താമെന്ന് ആരും കരുതേണ്െടന്നും അദ്ദേഹം പറഞ്ഞു.

എകെസിസിയുടെ സ്ഥാപകനായ നിധീരിക്കല്‍ മാണിക്കത്തനാരുടെ ജന്മനാട്ടിലെത്തിയ മോചനയാത്രയ്ക്ക് പ്രൌഢഗംഭീരമായ സ്വീകരണമാണ് നല്‍കിയത്. തിരുവന്തപുരത്ത് നിന്നാരംഭിച്ച തെക്കന്‍ മേഖലാ ജാഥയെ നൂറുകണക്കായ കത്തോലിക്കാ കോണ്‍ഗ്രസ് അംഗങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു. സ്വീകരണസമ്മേളനത്തില്‍ രൂപത പ്രസിഡന്റ് സാജു അലക്സ് അധ്യക്ഷത വഹിച്ചു. പാലാ രൂപത എകെസിസി ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍, സ്റീഫന്‍ ജോര്‍ജ്, സൈബി അക്കര, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, പ്രഫ. ജോയി മുപ്രാപ്പിള്ളില്‍, എമ്മാനുവല്‍ നിധീരി, നിധീഷ് മാത്യു, ജോസ് വട്ടുകുളം, രാജീവ് ജോസഫ്, ബ്രൈസ് ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


പാലാ രൂപതയിലെ പര്യടനം കോതനല്ലൂരില്‍ മോണ്‍.ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു കടുത്തുരുത്തി, കുറവിലങ്ങാട്, ഉഴവൂര്‍, രാമപുരം, പാലാ, ഭരണങ്ങാനം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം അരുവിത്തുറയില്‍ പാലാ രൂപതയിലെ പര്യടനം സമാപിച്ചു. മോചനയാത്ര ഇന്നു കാഞ്ഞിരപ്പള്ളി രൂപതയില്‍ പര്യടനം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.