ആവേശം പകര്‍ന്നു മോചനയാത്ര താമരശേരിയില്‍
ആവേശം പകര്‍ന്നു മോചനയാത്ര താമരശേരിയില്‍
Wednesday, August 5, 2015 12:40 AM IST
കോഴിക്കോട്: ജനകീയ പ്രശ്നങ്ങള്‍ക്കു പരിഹാരം ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡുനിന്നാരംഭിച്ച വടക്കന്‍ മേഖലാ മോചനയാത്രയ്ക്കു താമരശേരി രൂപതയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രൌഢോജ്ജ്വല സ്വീകരണം. സ്വീകരണകേന്ദ്രങ്ങളില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ജാഥയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായി.

രാവിലെ കൂരാച്ചുണ്ടില്‍ നിന്നാണ് ജാഥാപര്യടനം ആരംഭിച്ചത്. കത്തോലിക്കാ കോണ്‍ഗ്രസ് ലെഗേറ്റുകൂടിയായ താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പര്യടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് താമരശേരി രൂപതാ പ്രസിഡന്റ് കെ.ജെ ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബേബി പെരുമാലില്‍ മുഖ്യപ്രഭാഷണം നടത്തി. ജാഥാ കാപ്റ്റന്‍ അഡ്വ. ബിജു പറയന്നിലം, രൂപത സെക്രട്ടറി അഡ്വ. ജിമ്മി ജോര്‍ജ്, സജി കൂനന്താനം, ജോസ് ചെറുവള്ളില്‍, ഷിബു മാത്യൂ പാലാട്ട്, ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


കോടഞ്ചേരിയിലെ സ്വീകരണയോഗം താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് കോടഞ്ചേരി ഫൊറോന പ്രസിഡന്റ് ജോര്‍ജ് പൈകയില്‍ അധ്യക്ഷത വഹിച്ചു. തലശേരി രൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല മുഖ്യപ്രഭാഷണം നടത്തി.

രൂപത ഡയറക്ടര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ഫൊറോന ഡയറക്ടര്‍ ഫാ. തോമസ് പൊരിയത്ത്, കണ്ണോത്ത് സെന്റ് മേരീസ് പള്ളി വികാരി ഫാ. ഏബ്രഹാം പൊട്ടനാനിയില്‍, മഞ്ഞുവയല്‍ സെന്റ് ജോണ്‍സ് പള്ളിവികാരി ഫാ. അഗസ്റിന്‍ പാട്ടാനിയില്‍, ചെമ്പുകടവ് സെന്റ് ജോര്‍ജ് പള്ളിവികാരി ഫാ. മാത്യൂ ചെറുവേലി, തോമസ് ജോണ്‍ മൂഴിക്കച്ചാലില്‍, ജോര്‍ജ് പൈകയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.