പ്രവാസി മലയാളി ഫെഡറേഷന്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്കും ഡിഐജി വിജയനും
പ്രവാസി മലയാളി ഫെഡറേഷന്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്കും ഡിഐജി വിജയനും
Wednesday, August 5, 2015 12:42 AM IST
തിരുവനന്തപുരം: പ്രവാസി മലയാ ളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 6, 7 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി സംഗമത്തോട് അനുബന്ധിച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഏഴു പേര്‍ക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കും.

ചലച്ചിത്ര ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, സംസ്ഥാന ഇന്റലിജന്‍സ് ഡിഐജി പി. വിജയന്‍, സാമൂഹിക പ്രവര്‍ത്തക അശ്വതി നായര്‍, ഗിന്നസ് ബുക്കില്‍ ഇടം നേടിയ പത്തുവയസുകാരി നേവ ജോമി എന്നിവരാണ് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ എക്സലന്‍സ് അവാര്‍ഡിന് അര്‍ഹരായത്.


ബിസിനസ് രംഗത്തെ പ്രാഗ ത്ഭ്യത്തിനുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ ബിസിനസ് എക്സലന്‍സ് പുരസ്കാരങ്ങള്‍ ദുബായിലെ മലയാളി വ്യവസായി വര്‍ക്കി ഏബ്രഹാം കാച്ചാണത്ത്, കേരളത്തിലെ യുവ വ്യവസായി തോമസ് ഫിലിപ്പ് ഡല്‍റ്റ, സൌദി അറേബ്യയിലെ മലയാളി വ്യവസായി ജോണ്‍ റാല്‍ഫ് എന്നിവര്‍ക്കു ലഭിക്കും.ഏഴിന് തിരുവനന്തപുരം പബ്ളിക് ലൈബ്രററി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.